അടുത്ത പുലിമുരുകനില്‍ നിവിന്‍ പോളി!

ശനി, 3 മാര്‍ച്ച് 2018 (16:05 IST)

പുലിമുരുകന്‍, മോഹന്‍ലാല്‍, വൈശാഖ്, നിവിന്‍ പോളി, ഉദയ്കൃഷ്ണ, Pulimurugan, Vysakh, Mohanlal, Nivin Pauly, Udaykrishna

മലയാള സിനിമ പുലിമുരുകന് മുമ്പും ശേഷവും എന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. അത്രയും വലിയൊരു ഹിറ്റ് ഒരു പര്‍വതം പോലെ നമ്മുടെ സിനിമയെ രണ്ടായി വിഭജിച്ചുകഴിഞ്ഞു. പുലിമുരുകനെ വെല്ലുന്ന ചിത്രമെടുക്കുക എന്നതാണ് ഇന്നത്തെ കൊമേഴ്സ്യല്‍ സംവിധായകരുടെയെല്ലാം വെല്ലുവിളി.
 
പുലിമുരുകന് ശേഷം വൈശാഖ് വീണ്ടും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുമായി കൈകോര്‍ക്കുകയാണ്. ഇത്തവണ പക്ഷേ മോഹന്‍ലാല്‍ അല്ല നായകന്‍. യുവ സൂപ്പര്‍താരം നിവിന്‍ പോളിയാണ് നായകനാകുന്നത്.
 
പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ആ പ്രതീക്ഷ സഫലമാക്കുന്ന തിരക്കഥയൊരുക്കാനാണ് ഉദയ്കൃഷ്ണയും ശ്രമിക്കുന്നത്.
 
ഒരു മാസ് ഹീറോ എന്ന തലത്തിലേക്ക് ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്ന നിവിന്‍ പോളിയെ പരമാവധി ഹീറോയിസം നല്‍കി അവതരിപ്പിക്കാനാണ് വൈശാഖ് തീരുമാനിച്ചിരിക്കുന്നത്. വലിയ ക്യാന്‍‌വാസിലുള്ള ഈ സിനിമ കാമ്പസ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ഒരു റോമാന്‍റിക് കോമഡിച്ചിത്രമായിരിക്കും ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നിവിൻ അത്ര വലിയ പാവമൊന്നുമല്ല: തുറന്നടിച്ച് നടി

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് നിവിൻ പോളിയുടേതായി ...

news

റിലീസ് തീയ്യതി പോലും പുറത്തുവിട്ടില്ല, അതിനുമുന്നേ മമ്മൂട്ടി ചിത്രം സൂര്യ ‌ടിവി സ്വന്തമാക്കി!

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ ആദ്യമായി ...

news

അനൗഷ്ക്കയ്ക്കായി തലയെത്തിയപ്പോൾ സാക്ഷയ്ക്കായി ദളപതിയും എത്തി!

മകളുടെ ബാഡ്മിന്റൺ മത്സരം കാണാനെത്തിയ ദളപതി വിജയ്‌യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയകളിൽ ...

news

ഉറപ്പിച്ചോളൂ, ദുൽഖറിന് എതിരാളി പ്രണവ് തന്നെ!

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ ...

Widgets Magazine