റിലീസ് തീയ്യതി പോലും പുറത്തുവിട്ടില്ല, അതിനുമുന്നേ മമ്മൂട്ടി ചിത്രം സൂര്യ ‌ടിവി സ്വന്തമാക്കി!

ശനി, 3 മാര്‍ച്ച് 2018 (12:51 IST)

Widgets Magazine

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. 
 
അബ്രഹാമിന്റെ സന്തതികളുടെ സാറ്റ് ലൈറ്റ് അവകാശം സൂര്യാ ടിവി സ്വന്തമാക്കിയതായി റിപ്പോർട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും സൂര്യാ ടിവിയും ഇതു സ്ഥീകരിച്ചു. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന  ഒരു സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം ടി വി ചാനല്‍ സ്വന്തമാക്കുന്നത് അപൂര്‍വമാണ്. 
 
റി‌‌ലീസ് ചെയ്ത ശേഷം ഹിറ്റാകുന്നതിനനുസരിച്ചാണ് സാധാരണഗതിയിൽ സിനിമയുടെ സാറ്റലൈറ്റ് അവകാശം ടി വി ചാനലുകൾ സ്വന്തമാക്കുക. അതിനുനേർ വിപരീതമാണ് ഇത്തവണ ചാനൽ ചെയ്തിരിക്കുന്നത്. അതേസമയം, എത്ര രൂപ മുടക്കിയാണ് സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയതെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.
 
മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ അബ്രഹാമിന്റെ സന്തതികൾ സൂര്യ മമ്മൂട്ടി Cinema Surya Mammootty Abrahaminte Santhathikal

Widgets Magazine

സിനിമ

news

അനൗഷ്ക്കയ്ക്കായി തലയെത്തിയപ്പോൾ സാക്ഷയ്ക്കായി ദളപതിയും എത്തി!

മകളുടെ ബാഡ്മിന്റൺ മത്സരം കാണാനെത്തിയ ദളപതി വിജയ്‌യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയകളിൽ ...

news

ഉറപ്പിച്ചോളൂ, ദുൽഖറിന് എതിരാളി പ്രണവ് തന്നെ!

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' ആയിരുന്നു പ്രണവ് മോഹൻലാലിന്റെ ആദ്യ നായക പടം. ആദിയുടെ ...

news

കൈക്കൂലി വാങ്ങും, അഴിമതിക്ക് കൂട്ടുനില്‍ക്കും; ഇത് മമ്മൂട്ടിയുടെ പൊലീസ്!

ഓണക്കാലത്തേക്ക് മമ്മൂട്ടി പ്ലാന്‍ ചെയ്ത ചിത്രം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടിവന്നു. ...

news

ഇതിത്ര വലിയ സംഭവമാണോ? ശരീരത്തിന്റെ ഒരു ഭാഗം കണ്ടാൽ അവസാനിക്കുന്നതല്ല എന്റെ ജീവിതം: ജിലു പറയുന്നു

വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് ...

Widgets Magazine