മോഹൻലാൽ തയ്യാറാണ്, ഏകപക്ഷീയമായ തീരുമാനങ്ങൾ അമ്മയിൽ ഉണ്ടാകില്ല: എ കെ ബാലൻ

പ്രസിഡന്റ് പദവി മോഹൻലാലിന് തലവേദനയാകുന്നു?

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (08:01 IST)
ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഇനി താരസംഘടനയായ അമ്മയില്‍ ഉണ്ടാകില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ ഉറപ്പുനല്‍കിയെന്ന് മന്ത്രി എ കെ ബാലന്‍. മോഹന്‍ലാലുമായി കൂടികാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരികെയടുത്ത വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്താലത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

അമ്മയിലെ വിവാദങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പൊതുവികാരം ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം അമ്മ തന്നെ എടുത്തിട്ടുണ്ട്. അതു സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ മാധ്യമങ്ങള്‍ മുഖേന എല്ലാവരെയും അറിയിച്ചിരുന്നു.

അതില്‍ പൂര്‍ണ്ണമായി യോജിക്കാത്ത ഒരു വിഭാഗമുണ്ട്. സംഘടനയില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ മോഹന്‍ലാല്‍ തയാറാണ്. അമ്മയിൽ ഏകപീക്ഷയമായ തീരുമാനങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :