ആറാംതമ്പുരാൻ കണ്ട ഫാസിൽ ചോദിച്ചു- 'മമ്മൂട്ടി ആയിരുന്നെങ്കിൽ ഇങ്ങനെ താഴ്ത്തുമായിരുന്നോ?'

വെള്ളി, 9 ഫെബ്രുവരി 2018 (10:58 IST)

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്‌ കണിമംഗലം തമ്പുരാൻ എന്ന ആറാം തമ്പുരാന്റേത്. 1997 ൽ പ്രദർശനത്തിനെത്തിയ ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രിവ്യു കാണാൻ ഷാജി കൈലാസ് സുഹൃത്തുക്കളായ ഫാസിലിനേയും മധുമുട്ടത്തേയും ക്ഷണിച്ചു. 
 
പടം കണ്ടിറങ്ങിയ ഷാജി കൈലാസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു 'ചിത്രം അസ്സലായിട്ടുണ്ട്. പക്ഷേ അവസാനഭാഗമാകുമ്പോഴേക്കും സായി കുമാറിന്റെ കഥാപാത്രം വല്ലാതെ ഉയർന്ന് പോകുന്നു. അത് ശരിയാകില്ല, ആ കഥാപാത്രത്തെ കുറച്ച് താഴ്ത്തണം. എന്നിട്ട് മോഹൻലാലിന്റെ കഥാപാത്രത്തെ ഉയർത്തണം.' 
 
എന്നാൽ, ഷാജി കൈലാസ് ഫാസിലിന്റെ ആ അഭിപ്രായത്തോട് യോജിച്ചില്ല. മാറ്റി ഷൂട്ട് ചെയ്യില്ലെന്നും അറിയിച്ചു. ഉടനടി ഫാസിൽ ചോദിച്ചു 'മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നെങ്കിൽ ഇങ്ങനെ താഴ്ത്തുമായിരുന്നോ?' എന്ന്. എന്നാൽ, മമ്മൂട്ടിയെന്നോ മോഹൻലാലെന്നോ വ്യത്യാസം തന്റെ മനസ്സിൽ പോലും തോന്നിയിട്ടില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി. 
 
ഷാജി കൈലാസ് – മോഹന്‍ലാല്‍ ടീമിന്‍റെ ‘ആറാംതമ്പുരാന്‍’ പ്രേക്ഷക ഹൃദയം കവര്‍ന്ന ചിത്രമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം ക്ലാസും മാസും ചേര്‍ന്ന ഒരു അഡാര്‍ ഐറ്റം ആയിരുന്നു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിവാഹത്തിന് മുൻപുള്ള സെക്സിനെന്താ കുഴപ്പം?: ഗായത്രി

വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ ...

news

അങ്ങനെ ആ 40 പേരുള്ള കപ്പൽ ഒടുവിൽ കരക്ക് അടുക്കാറായി! ട്രോളർമാർക്കിട്ടൊരു പണികൊടുത്ത് കാളിദാസ്

ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് ...

news

ജയസൂര്യയെ പുകഴ്ത്തി ദുൽഖർ സൽമാൻ

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍. ക്യാപ്റ്റന്റെ ...

news

ഷാജി കൈലാസിന് പിറന്നാള്‍, മടങ്ങിവരട്ടെ ത്രില്ലറുകളുടെ നാട്ടുരാജാവ്‌!

വീണ്ടും ഷാജിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ രണ്‍ജി പണിക്കര്‍ ഷാജിക്കായി തിരക്കഥ ...

Widgets Magazine