താരപുത്രിമാര്‍ തമ്മിലുള്ള മത്സരത്തില്‍ ജയം സാറയ്‌ക്ക്!

തുടക്കം തന്നെ ജാൻ‌വിയെ ഔട്ടാക്കി സാറ!

അപർണ| Last Updated: വെള്ളി, 8 ജൂണ്‍ 2018 (15:03 IST)
താരപുത്രിമാരുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. ഇതിനായി ആദ്യപടി കയറിയിരിക്കുകയാണ് ജാൻ‌വി കപൂറും സാറ അലിഖാനും. രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ് നായകനാകുന്ന ആക്ഷന്‍ കോമഡി ചിത്രം സിമ്പയില്‍ നായികയായി എത്തുന്നത് സാറയാണെന്ന് റിപ്പോർട്ടുകൾ.

ചിത്രത്തില്‍ നായികാവേഷത്തിലെത്താന്‍ ജാന്‍വി കപൂറും സാറയുമായി പൊരിഞ്ഞ മത്സരമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജാൻ‌വിയെ തഴഞ്ഞാണ് സംവിധായകൻ സാറയെ നായികയാക്കിയതെന്നാണ് റിപ്പോർട്ട്.

അതേസമയം സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്ക്കെതിരെ കരാര്‍ലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചു. കേദാര്‍ നാഥ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റില്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :