ശ്രീദേവിയുടെ മരണത്തില്‍ ദാവൂദ് ഇബ്രഹാമിന്റെ പങ്കെന്ത്?

വെള്ളി, 25 മെയ് 2018 (12:59 IST)

ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ മരണം ഇന്ത്യൻ ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീദെവിയുടെ മരണവുമായി ബന്ധപ്പെട്ട് പലകഥകളും പുറത്തുവന്നിരുന്നു. അതിൽ ഒന്നായിരുന്നു സ്വത്തിനുവേണ്ടി (ഇൻഷൂറൻസ്) ശ്രീദേവിയെ കൊലപ്പെടുത്തുകയായിരുന്നു എന്നത്.
 
ഇപ്പോഴിതാ നടിയുടെ മരണത്തില്‍ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്. ദുബായ് ദാവൂദിന്റെ ശക്തികേന്ദ്രമാണ്. ദുബായ് രാജകുടുംബവുമായും ദാവൂദിന് വളരെ അടുത്ത ബന്ധമാണുള്ളത്. അത് മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ജുമൈറ എമിറേറ്റ്‌സ് ടവര്‍ ദാവൂദിന്റെ ഉടമസ്ഥതയിലുള്ളതാണ്.
 
ദുബായിയില്‍ നടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന വേദ് ഭൂഷണെ ഹോട്ടല്‍ മുറി കാണിക്കാനോ നടിയുടെ ശ്വാസകോശത്തില്‍ വെള്ളത്തിന്റെ അളവ് എത്രമാത്രമുണ്ടായിരുന്നുവെന്നതിന്റെ റിപ്പോര്‍ട്ട് കൈമാറാനോ ദുബായ് പോലീസ് തയ്യാറായില്ലെന്നും വേദ് ഭൂഷണ്‍ ആരോപിച്ചു. പൊലീസ് സേനയില്‍ നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്.
 
നേരത്തേ ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നും അവരുടെ പേരില്‍ 240 കോടി രൂപയുടെ പോളിസി ഉണ്ടായിരുന്നുവെന്ന വിവരം സംശയാസ്പദമാണെന്നും ആരോപിച്ച ഇദ്ദേഹം ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
 
ഫെബ്രുവരി 24 നായിരുന്നു നടി ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് വീണ്ടും ഊഹാപോഹങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദേവ് ഭൂഷണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

"സുന്ദരിയായ ഭാര്യമാരുണ്ട് പക്ഷേ അവർ അത് അർഹിക്കുന്നില്ല"; അഭിഷേകിനേയും സ്റ്റുവർട്ട് ബിന്നിനെയും പരിഹസിച്ച് ട്വീറ്റ്

ട്വിറ്ററിലൂടെ യൂസ്‌ലെസ് എന്ന് വിളിച്ചയാൾക്ക് തകർപ്പൻ മറുപടി നൽകി ബോളിവുഡ് താരം അഭിഷേക് ...

news

പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണം: ബിജെപി നേതാവ്

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണമെന്ന് ഉത്തർപ്രദേശിലെ ബിജെപി ...

news

ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റും മഴയും; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ന് മുതൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ...

news

‘നിങ്ങളുടെ മകളെ ഞാൻ കൊന്നു’ - ലൈജു പറഞ്ഞത് കേട്ട് സൌമ്യയുടെ അമ്മ ഞെട്ടി

സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായ സൗമ്യയെ കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ ...

Widgets Magazine