കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ എന്താ?, അത് സാമൂഹ്യ സേവനമല്ലേ: രാഖി സാവന്ത്

കോണ്ടത്തിന്റെ പരസ്യത്തിലഭിനയിച്ചത് സാമൂഹ്യ സേവനമെന്ന് രാഖി സാവന്ത്

AISWARYA| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:02 IST)
ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. ഇത്തവണ കോണ്ടം പരസ്യത്തിലൂടെയാണ് രാഖി ആരാധകര്‍ക്ക് മുന്‍പില്‍ എത്തിയത്. അതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് ബോളിവുഡ് താരം രാഖി സാവന്ത് പറഞ്ഞത്.

രാജ്യത്തെ ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുമെന്നും രാഖി പറയുന്നു. ആനന്ദത്തേക്കാള്‍ സുരക്ഷയാണ് പ്രധാനം. ഭാഗ്യവശാല്‍ കോണ്ടം ഇവ രണ്ടും നല്‍കുന്നു. ലൈംഗികതയെ കൂടുതല്‍ അറിയുന്നത് അതിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറയ്ക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :