സായി പല്ലവിയ്ക്ക് ഇത്രയും അഹങ്കാരമോ?

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (09:18 IST)

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. പ്രേമത്തിനും കലിക്കും ശേഷം സായി പല്ലവി അഭിനയിച്ചത് തെലുങ്ക് ചിത്രം ഫിദയിലായിരുന്നു. മലര്‍ മിസ്സിനെപ്പോലെ ചിത്രത്തിലെ ഭാനുമതിയെന്ന കഥാപാത്രവും ഹിറ്റായിരുന്നു. എന്നാല്‍ സായിയുടെ ലൊക്കേഷനില്‍ പലപ്പോഴും നല്ല വാര്‍ത്തകളെക്കാള്‍ മോശം വാര്‍ത്തയാണ് വരുന്നത്.
 
സായി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയിലേക്കുള്ള അവസരം സായി നിഷേധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.
 
ദില്‍ രാജു എന്ന നിര്‍മാതാവിന്റെ അടുത്ത സിനിമയാണ് ശ്രീനിവാസ കല്യാണം. ചിത്രത്തില്‍ നായിക വേഷത്തിനായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടി കാണിച്ച് നടി സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സായിയുടെ പിന്മാറ്റത്തോടെ നിര്‍മാതാവിന് അതൃപ്തിയുണ്ടാക്കിയിരിക്കുകയാണെന്നുമാണ് തെലുങ്കില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രഘുവരനെ രക്ഷിക്കണമെന്നുണ്ടായിരുന്നു, പക്ഷേ... - രോഹിണി തുറന്നുപറയുന്നു

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മികച്ച വില്ലന്‍‌മാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ ...

news

അബിയുടെ ആ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചിരുന്നോ?

മമ്മൂട്ടിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണ്. പെട്ടെന്ന് ...

news

ബോളിവുഡിലും ദുൽഖർ മാനിയ!

യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ കന്നി ബോളിവുഡ് ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. അതിനിടെ ...

news

മാനുഷി ഛില്ലറിന് സുസ്മിത സെന്‍ നല്‍കിയ ഉപദേശം; വീഡിയോ വൈറല്‍ !

ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് പോകുന്നതിന് മുന്‍പ് വിമാനത്തില്‍ വെച്ച് മുന്‍ ...

Widgets Magazine