‘ഗെയിം ഓഫ് അയോധ്യ’ സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:59 IST)

‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്‍ സുനില്‍ സിങ്ങിന്റെ വീടിന് നേരെ എബിവിപി, ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെ ആക്രമണം. സുനില്‍ സിങ്ങിന്റെ വീട് ആക്രമിച്ച അക്രമികള്‍ ചുമരില്‍ കരിഓയില്‍ ഒഴിക്കുകയും വീട് പൂട്ടിയിടുകയും ചെയ്തു.
 
ബാബരി മസ്ജിദ്  തകര്‍ത്ത സമയത്തെ ഒരു ഹിന്ദു-മുസ്‌ലിം പ്രണയകഥ പറയുന്ന ‘ഗെയിം ഓഫ് ആയോധ്യ’ ഡിസംബര്‍ 8ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം തന്ത്രപൂര്‍വ്വം കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാരോപിച്ചാണ് സംഘപരിവാര്‍ ചിത്രത്തെ എതിര്‍ക്കുന്നത്.
 
റിലീസ് ചെയ്താല്‍ സംവിധായകന്‍ സുനില്‍ സിങ്ങിനെ കൊല്ലുമെന്നും തിയേറ്ററുകള്‍ക്ക് തീവെയ്ക്കുമെന്നും സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. സുനില്‍ സിങ്ങിന്റെ കൈ അരിഞ്ഞാല്‍ പണം നല്‍കുമെന്ന് എബിവിപി നേതാവായ അമിത് ഗോസ്വാമി എന്നയാള്‍ പ്രഖ്യാപനവും നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി !

പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. ...

news

അമ്മയുടെ വിയോഗത്തിനു ഒരാണ്ട്

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ വിയോഗത്തിനു ഒരാണ്ട്. 2016 ഡിസംബർ 5 തമിഴ് ജനത ...

news

ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരിന് അനുശോചനപ്രവാഹം

ബോളിവുഡ് താരം ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് അനുശോചന ...

news

ശശികലയുടേയും ശോഭാ സുരേന്ദ്രന്റേയും 'അസുഖം' വേറെ: മണിയുടെ പ്രസംഗം വിവാദമാകുന്നു

പ്രസംഗ ശൈലിയിൽ എപ്പോഴും വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന മന്ത്രി മണിയുടെ പുതിയ പ്രസംഗവും ...

Widgets Magazine