‘നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, മലയാളികൾ അല്ലാത്തവർ നിന്നെ ഇഷ്ടപ്പെടുന്നു’ - പ്രിയ വാര്യരുടെ ‘ശ്രീദേവി‘യുടെ ടീസറിനു വൻ വരവേൽപ്പ്

Last Modified തിങ്കള്‍, 14 ജനുവരി 2019 (08:16 IST)
പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. പൂര്‍ണമായും യുകെയിലാണ് ചിത്രീകരണം നടന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിന്റ് സംവിധായകനാണ് പ്രശാന്ത്. ചിത്രത്തിലെ നായകനാരാണെന്നും മറ്റു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ബോളിവുഡ് നടി ശ്രീദേവിയുടെ ബയോപിക് ആണ് ചിത്രമെന്നും സൂചനയുണ്ട്.

ടീസറിനു ഇതിനോടകം ഡിസ്‌ലൈക്കുകളുടെ പൂരമാണ്. മലയാളികൾ അല്ലാത്തവർ നിന്നെ ഇഷ്ടപ്പെടുന്നുവെന്നും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെയെന്നും ടീസറിനു കീഴെ കമന്റുകൾ വരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :