മോഹൻലാലിന്റെ പവിത്രം റീമേക്ക് ചെയ്യുമ്പോൾ നായകൻ ദുൽഖർ?- പ്രതികരണവുമായി സംവിധായകൻ

മോഹൻലാലിന്റെ പവിത്രം റീമേക്ക് ചെയ്യുമ്പോൾ നായകൻ ദുൽഖർ?- പ്രതികരണവുമായി സംവിധായകൻ

Last Modified ശനി, 12 ജനുവരി 2019 (16:20 IST)
മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണ് പവിത്രം. ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിലകന്‍, ശ്രീവിദ്യ, ശോഭന, ഇന്നസെന്റ്, കെ.പി.എ.സി ലളിത, നെടുമുടിവേണു, ശ്രീനിവാസന്‍, ബിന്ദുജ മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകൾ‍. ദുല്‍ഖര്‍ സല്‍മാനോ ശിവകാർത്തികേയനോ ചിത്രത്തിൽ നായകനായെത്തും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സത്യമാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ടി കെ രാജീവ് കുമാർ.

പവിത്രം റീമേക്ക് ചെയ്യുന്ന വിവരം തനിക്ക് അറിയില്ലെന്നും. ഇതെ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകളൊന്നും താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും ടി.കെ രാജീവ് കുമാർ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :