കളി ഇനി മാറും, മോഹൻലാലിനു മമ്മൂട്ടിയുടെ വക ‘ചെക്ക്’!

Last Modified വെള്ളി, 11 ജനുവരി 2019 (15:01 IST)
സംവിധായകൻ വൈശാഖിന്റെ മാസ് പടങ്ങിൽ ഒന്നാണ് പോക്കിരിരാജ. രാജയായി മമ്മൂട്ടിയെത്തിയപ്പോൾ ആരാധകർ ആഘോഷമാക്കിയ ചിത്രമായിരുന്നു പോക്കിരിരാജ. ഇതിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ആദ്യഭാഗത്തിൽ കുടുംബത്തിലേക്ക് തിരിച്ചെത്തിയ രാജയുടെ കളികളാണ് നമ്മൾ കണ്ടത്.

എന്നാൽ, മധുരരാജയിൽ രാജ ‘തമിഴനാകുന്ന’ കാഴ്ചയാണ് കാണാനുള്ളത്. മധുരയിൽ വേരുറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ രാജ. ഒരു പ്രത്യേക സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ് രാജ. ഇതിനുശേഷമുണ്ടാകുന്ന രസകരമായ കഥയാണ് വൈശാഖ് പറയുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന റിപ്പോർട്ട്.

അതേസമയം, രാഷ്ട്രീയപ്രവർത്തകനായി എത്തുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സൂര്യയുടെ കാപ്പാനും ലൂസിഫറും. രണ്ടിലും രാഷ്ട്രീയസേവകനായിട്ടാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനു വെല്ലുവിളിയായി മമ്മൂട്ടിയുടെ രാജ മാറുമോയെന്ന് കാത്തിരുന്ന് കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :