ശ്രീനിവാസൻ മോഹൻലാലിനെ കളിയാക്കിയോ? - സത്യൻ അന്തിക്കാട് പറയുന്നു

Last Modified വെള്ളി, 11 ജനുവരി 2019 (12:07 IST)
മലയാള സിനിമയുടെ ഹിറ്റ് കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – – ശ്രീനിവാസൻ. ഒട്ടേറെ സിനിമകളിലൂടെ ഈ കൂട്ടുകെട്ട് പ്രേക്ഷകരെ ഇഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരുപാട് നാളായി ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ട് . ഈയടുത്ത് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. മോഹൻലാലും ശ്രീനിവാസനും അടുപ്പത്തിലല്ലെന്നും ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നുമായിരുന്നു ഇടയക്ക് ഉയർന്നു കേട്ട ആരോപണം.

ഇത്തരം ഗോസിപ്പുകളെ കുറിച്ച് സത്യൻ അന്തിക്കാട് പ്രതികരിക്കുന്നു. ‘ഞാന്‍ പ്രകാശന് വേണ്ടി മൂവരും ഒന്നിക്കുന്ന തരത്തിൽ ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാല്‍ കഥ വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.- സത്യൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :