പ്രണവ് മോഹന്‍ലാല്‍ - അരുണ്‍ഗോപി ചിത്രം പ്രണയാര്‍ദ്രം

ചൊവ്വ, 17 ഏപ്രില്‍ 2018 (17:40 IST)

പ്രണവ് മോഹന്‍ലാല്‍, അരുണ്‍ ഗോപി, ആദി, രാമലീല, ദിലീപ്, Pranav Mohanlal, Arun Gopy, Aadhi, Ramaleela, Dileep

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. 
 
ജൂണില്‍ വാഗമണില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ റൊമാന്‍സിനും ആക്ഷനുമാണ് പ്രാധാന്യം നല്‍കുന്നത്. പ്രണവിന്‍റെ ആദ്യചിത്രമായ ആദിയില്‍ പ്രണയത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ അരുണ്‍ ഗോപി ചിത്രം പ്രണയാര്‍ദ്രമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്.
 
ഈ വര്‍ഷം ക്രിസ്മസ് റിലീസായാണ് ഇനിയും പേര് നിശ്ചയിക്കാത്ത ഈ സിനിമ പ്ലാന്‍ ചെയ്യുന്നത്. ആദിയിലെ പോലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയിലും ഉണ്ടായിരിക്കും. 
 
എന്ന മെഗാഹിറ്റിന് ശേഷം അരുണ്‍ ഗോപിയും ആദി എന്ന ബ്ലോക്ബസ്റ്ററിന് ശേഷം പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്നു എന്നതുതന്നെ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിഷുവിന് പണം വാരി കമ്മാരന്‍, മോഹന്‍ലാലിന് തണുപ്പന്‍ പ്രതികരണം?

വിഷുവിന് മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. മൂന്നും നവാഗത സംവിധായകരുടെതായിരുന്നു. ...

news

മമ്മൂട്ടി സെറ്റിലേക്ക് വരുന്നത് തീവ്രവാദികളെ പോലെ, ഒടുക്കത്തെ ഗൌരവമായിരിക്കും: ഗീത

എണ്‍പതുകളില്‍ എല്ലാ മുന്‍‌നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ച നായികമാരില്‍ ഒരാളാണ് ഗീത. ...

news

അസാധ്യ മെയ് വഴക്കവുമായി അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍!

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം ...

news

ദിലീപ് ദുബായിലേക്ക് പറക്കുന്നു, സിംഗപ്പൂരിലെത്താനും അനുമതി!

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചു. എറണാകുളം ജില്ലാ കോടതിയാണ് അനുമതി ...