ബംഗാളികളെ കയറ്റിയാണോ ടോമിച്ചായാ രാമലീല വിജയിപ്പിച്ചത്? - വിമര്‍ശകര്‍ക്ക് മറുപടിയുമായി ദിലീപ്

വ്യാഴം, 12 ഏപ്രില്‍ 2018 (12:37 IST)

മലയാള സിനിമയേയും ദിലീപിനേയും അമ്പരപ്പിച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. റിലീസ് ചെയ്തതിന് ശേഷവും വിമർശകർ രംഗത്തുവന്നു. തിയറ്ററിൽ ആളില്ലാത്തതുമൂലം ബംഗാളികളെ കയറ്റിയാണ് ചിത്രം വിജയപ്പിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. രാമലീലയുടെ വിജയാഘോഷചടങ്ങില്‍ വെച്ച് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിമായി ദിലീപ് നേരിട്ട് എത്തിയിരിക്കുന്നു.  
 
‘രാമലീലയുടെ റിലീസ് സമയത്ത് ടോമിച്ചായൻ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കരബന്ധമാണെന്ന് കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.’ ദിലീപ് പറഞ്ഞു.
 
നാട്ടുകാരില്ലെങ്കിൽ പിന്നെ ഇവരെക്കയറ്റിയല്ലേ പറ്റൂ എന്ന് തമാശരൂപേണ ടോമിച്ചനും മറുപടിയായി പറഞ്ഞു. അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് ദിലീപ് പറഞ്ഞു. സിനിമയുടെ പകുതി ലാഭം എനിക്ക് തരാമെന്ന് ടോമിച്ചന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. ഒരു ആപത്ത് ഉണ്ടായ സമയത്ത് എന്റൊപ്പം നിന്ന ജനലക്ഷങ്ങളോട് എന്നും നന്ദിയുണ്ടെന്ന് താരം പറഞ്ഞു.
 
അപകട സമയത്ത് രണ്ടും കല്‍പ്പിച്ച് കൂടെ നിന്ന ഇരട്ടചങ്കുള്ള ടോമിച്ചായനും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത്തവണ ജോഷി ചതിക്കില്ലാശാനേ... - അങ്ങനെ കോട്ടയം കുഞ്ഞച്ചന്‍ തിരിച്ചെത്തുന്നു!

ആരാധകരുടെ ആവേശത്തോടെയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കേരളക്കര കീഴടക്കാന്‍ കോട്ടയം ...

news

‘ഇതെന്റെ രണ്ടാം ജന്മമാണ്’ - നിറകണ്ണുകളോടെ ദിലീപ്

രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് നടന്‍ ...

news

ദിലീപ് ഇല്ലെങ്കില്‍ ആ സിനിമ സാധ്യമാകില്ലായിരുന്നു: സംവിധായകന്‍ തുറന്നു പറയുന്നു

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രാമലീല. അരുണ്‍ ഗോപിയെന്ന ...

news

പ്രശ്നങ്ങള്‍ പരിഹരിച്ചു, കോട്ടയം കുഞ്ഞച്ചന്‍ 2 സംഭവിക്കും - മമ്മൂട്ടിയുടെ മാസ് ഷോയ്ക്കായി കാത്തിരിക്കൂ....

കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഹ്ലാദത്തോടെയാണ് ...

Widgets Magazine