എന്നെ അത്ഭുതപ്പെടുത്തിയ, ഞാൻ അസൂയയോടെ കാണുന്ന നടനാണ് മോഹൻലാൽ; പ്രകാശ് രാജ് പറയുന്നു

വ്യാഴം, 28 ഡിസം‌ബര്‍ 2017 (14:57 IST)

Widgets Magazine

മണിരത്നത്തിന്റെ 'ഇരുവർ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം ആരും മറക്കുകയില്ല. മോഹൻലാലിനൊപ്പം അതിമനോഹരമായ പ്രകടനം കാഴ്ച വെച്ച താരമായിരുന്നു പ്രകാശ് രാജ്. 20 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. 
 
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിലാണ് വർഷങ്ങളുടെ നീങ്ങ ഇടവേളയ്ക്ക് ശേഷം മോഹൻലാലും പ്രകാശ് രാജും ഒന്നിക്കുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ, താൻ അസൂയയോടെ കാണുന്ന നടനാണ് മോഹൻലാലെന്ന് പ്രകാശ് രാജ് പറയുന്നു. 
 
ദേശീയ അവാര്‍ഡിനായി ‘ഇരുവര്‍’ ജൂറിക്കു മുന്നിലെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായാണ് മോഹൻലാലിനേയും തന്നേയും പരിഗണിച്ചതെന്ന് പ്രകാശ് രാജ് പറയുന്നു. കഥാപാത്രങ്ങളെ നിരവധി തവണ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ജൂറിക്ക് ആശയക്കുഴപ്പം. ഈ രണ്ടുപേരില്‍ ആരാണ് സഹനടനെന്നു സംവിധായകന്‍ മണിരത്‌നത്തോട് ജൂറി ചോദിച്ചെന്നും പ്രകാശ് രാജ് പറഞ്ഞു.
 
എന്നാല്‍ അദ്ദേഹത്തിന് ദേഷ്യംവന്നു. സഹനടന്‍മാരല്ല, അവര്‍ രണ്ടുപേരും നായക കഥാപാത്രങ്ങളാണെന്നായിരുന്നു സംവിധായകന്റെ മറുപടി. രണ്ടുപേരില്‍ സഹനടന്‍ ആരാണെന്നു മണിരത്നം വെളിപ്പെടുത്തിയില്ല. ഒടുവില്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് എന്നെ തേടിയെത്തിയെന്നും പ്രകാശ് രാജ് പറഞ്ഞു. ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തിനു മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ ...

news

ഫാസില്‍ പറഞ്ഞു, പ്രിയദര്‍ശന്‍ അനുസരിച്ചു - സൂര്യപുത്രി കിലുക്കമായി!

‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ...

news

ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടിന്‍റെ ആ അധോലോക ത്രില്ലര്‍ നടന്നിരുന്നെങ്കില്‍...!

ആര്യന്‍ എന്ന മെഗാഹിറ്റിന് ശേഷം അധോലോകത്തിന്‍റെയും മയക്കുമരുന്ന് മാഫിയയുടെയും ഒരു കഥ കൂടി ...

news

അടുത്ത മെഗാസ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ, എന്താ സംശയം?!

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന സിനിമ ജനുവരിയില്‍ റിലീസാകുകയാണ്. ജീത്തു ജോസഫ് ...

Widgets Magazine