പ്രിന്റോ മമ്മൂട്ടി ആരാധകൻ തന്നെ, പക്ഷേ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല: തുറന്നു പറഞ്ഞ് മമ്മൂട്ടി ഫാൻസ്

വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:21 IST)

വിമർശനത്തിന്റെ പേരിൽ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന സംഭവത്തിൽ ഒരാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി പ്രിന്റോയെ എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുന്നു. കടുത്ത സിനിമാപ്രേമിയായ പ്രിന്റോ മമ്മൂട്ടി ആരാധകൻ ആണ്. 
 
എന്നാൽ, പ്രിന്റോ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ വടക്കാഞ്ചേരി കമ്മറ്റിയിൽ അംഗമാണെന്ന വാർത്ത നിഷേധിച്ച് യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് ഇവർ മംഗളത്തോട് പറഞ്ഞു.
 
സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ അസോസിയേഷനുള്ളില്‍ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവര്‍ പ്രതികരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ മംഗളത്തോട് പറഞ്ഞു. അറസ്റ്റിലായ പ്രിന്റോ അസോസിയേഷന്‍ അംഗമല്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി

രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലി. റാം പൂരിലെ ...

news

കാര്യങ്ങൾ ദിനകരന് അത്ര എളുപ്പമാകില്ല? ശത്രുക്കൾ പണി തുടങ്ങി

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് ...

news

'ഹീറോയിൻ ആക്കാം, പക്ഷേ മകൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം'; അമ്മയോട് സംവിധായകന്റെ ആവശ്യം ഇതായിരുന്നു - തുറന്നടിച്ച് നടി

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും വന്നിരുന്നു. ...

news

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് വ്യാജ സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിച്ച സിബിഐ സൈബര്‍ വിദഗ്ദന്‍ അറസ്റ്റില്‍

ഓണ്‍ലൈനില്‍ റെയില്‍‌വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ വ്യാജ സോഫ്റ്റ്‌വെയര്‍. ഈ വ്യാജ ...

Widgets Magazine