അനുഷ്കയുമായുള്ള വിവാഹം കോഹ്‌ലിക്ക് തിരിച്ചടിയായി!

വ്യാഴം, 28 ഡിസം‌ബര്‍ 2017 (12:32 IST)

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഡിസംബർ 11നായിരുന്നു ഇന്ത്യൻ നായകൻ വീരാട് കോ‌ഹ്ലി ബോളിവുഡ് സ്വപ്ന സുന്ദരി അനുഷ്ക ശർമയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. എന്നാൽ, ഇരുവരുടെയും വിവാഹം കോഹ്‌ലിക്ക് കരിയറിൽ സമ്മാനിച്ചത് വമ്പൻ നഷ്ടമെന്ന് റിപ്പോർട്ട്.
 
വിവാഹത്തോടനുബന്ധിച്ച് അവധിയെടുത്ത കോഹ്‌ലിക്ക് കരിയറിൽ വമ്പൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. ബാറ്റിങ് റാങ്കിങ്ങില്‍ കൊഹ്‌ലി ഒരുപാട് താഴെയാണിപ്പോൾ. ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നഷ്ടമായതാണ് റാങ്കിങ്ങിൽ കോഹ്‌ലി പിന്നോട്ട് പോകാൻ കാരണം. 
 
നിലവിൽ കൊഹ്‌ലി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. നേരത്തെ 824 പോയന്റുണ്ടായിരുന്ന കൊഹ്‌ലിക്ക് ഇപ്പോള്‍ 776 പോയിന്റാണുള്ളത്. വിവാഹത്തോടനുബന്ധിച്ച് ലീവിൽ പോയിരിക്കുകയാണ് കോഹ്ലി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടി-20 പരമ്പരകളില്‍ നിന്നും താരം അവധിയെടുത്തിരുന്നു. 
കൊഹ്‌ലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് റാങ്കിങ്ങില്‍ മുന്നില്‍ കയറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അയാളാണ് എന്നെ ആദ്യമായി ‘ഹിറ്റ്മാന്‍’ എന്ന് വിളിച്ചത്: രോഹിത് ശര്‍മ്മ പറയുന്നു

അലസതയുടെ പ്രതിരൂപമെന്നാണ് ഒട്ടുമിക്ക ക്രിക്കറ്റ് ആരാധകരും രോഹിത് ശര്‍മയെ ...

news

ധോണിയെ വിമർശിക്കുന്നവർ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതായിരിക്കും!

ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ച ക്യാപ്‌റ്റന്‍ ആരെന്ന ...

news

രാശിയുള്ള കളിക്കാരൻ കോഹ്‌ലി അല്ല?!

2017 അവസാനിക്കാറായി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ മിക്കതാരങ്ങളും തങ്ങളുടെ കഴിവുകൾ ...

news

ഒരു ഓവറിൽ ആറ് സിക്സ്, 20 പന്തിൽ 84 റൺസ്; ആരാധകർക്ക് സുന്ദര നിമിഷമൊരുക്കി പാക് താരം

ആരാധകര്‍ക്ക് മറക്കാനാകാത്ത ഒരു സുന്ദര നിമിഷം സമ്മാനിച്ച് പാക് താരം ഷുഐബ് മാലിക്കു്. ഒരു ...

Widgets Magazine