aparna|
Last Modified വെള്ളി, 16 ഫെബ്രുവരി 2018 (12:05 IST)
രണ്ട് വർഷത്തിലധികമായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസ് ജയറാം ആണ് നായകൻ. കാളി നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രം മാർച്ച് 9ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
എന്നാൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇതു വരെ പൂർത്തിയായിട്ടില്ലെന്നാണ് വാർത്തകൾ. ഇതിനെ സാധൂകരിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വന്നത്.
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമായെന്നും അവസാന മിനുക്കുപണികൾ മാത്രമാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നു. ഏതായാലും പ്രഖ്യാപിച്ചത് പോലെ 2018 മാർച്ച് 9ന് പൂമരം പൂക്കുമോയെന്ന് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.