'തോറ്റവരാണ് എന്നും ചരിത്രമുണ്ടാ‌ക്കിയിട്ടുള്ളത്, നിങ്ങളെ ലോകം അംഗീകരിക്കും' - സത്യനോട് മമ്മൂട്ടി

വെള്ളി, 16 ഫെബ്രുവരി 2018 (08:29 IST)

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാളാണ് വിപി സത്യൻ. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ നായകനാകുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തും. അതിനിടയിൽ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി.
 
ഇപ്പോള്‍ പുറത്തുവന്ന പുതിയ ടീസറില്‍ അഡാറ് ഡയലോഗുമായി കളം നിറയുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. “തോറ്റവരാണെന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിനിന്നിട്ടേ ഉള്ളു. വരും ഇന്ത്യന്‍ ഫുട്‌ബോളിനൊരു നല്ല കാലം വരും സത്യാ..അന്ന് നിങ്ങളെ ലോകം അംഗീകരിക്കും…”ടീസറിലെ മമ്മൂട്ടിയുടെ ഇടിവെട്ട് ഡയലോഗ് ഇങ്ങനെയാണ്. ഏതായാലും ടീസർ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു.
 
ക്യാപ്റ്റന്‍ റിലീസ് ചെയ്യുമ്പോള്‍ ഫുട്ബോള്‍ ആരാധകരോടൊപ്പം മമ്മൂട്ടി ആരാധകരും സന്തോഷത്തിലാണ്. മമ്മൂട്ടിയും സത്യനും യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ നിമിഷം അതുപോലെ തന്നെ സിനിമയിലുംഉണ്ടാകും. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്.  
https://www.youtube.com/watch?time_continue=16&v=nQfJGDhCVDoഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അഡാറ് നായികയുടെ ഇഷ്ട ക്രിക്കറ്റ് താരം കോഹ്‌ലിയും സച്ചിനുമല്ല; പ്രിയ വാര്യര്‍ വീണ്ടും ഞെട്ടിക്കുന്നു

സോഷ്യല്‍ മീഡിയയിലും വാര്‍ത്ത ചാനലുകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഒമർ ലുലു സംവിധാനം ...

news

മോഹന്‍ലാല്‍ പല ഭാഷകള്‍ സംസാരിക്കും, ലോറിയില്‍ ദേശങ്ങള്‍ താണ്ടും!

മോഹന്‍ലാല്‍ ചിത്രങ്ങളായ സ്ഫടികം, ശിക്കാര്‍, പുലിമുരുകന്‍, ഭ്രമരം ഇതൊക്കെ പ്രേക്ഷകര്‍ക്ക് ...

news

അഡാറ് ലവ് മാത്രമല്ല പ്രേമവും മതവികാരം വ്രണപ്പെടുത്തി? - സീനാകുമോ?

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവിലെ' ആദ്യഗാനം വൈറലായതോടെ ഈ ഗാനം ഇസ്ലാം ...

news

എന്റേത് ഒരു കൊച്ചു ജീവിതമാണ്, അതാരും സിനിമയാക്കണ്ട: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ...

Widgets Magazine