കളം നിറഞ്ഞ് കളിക്കാൻ സഖാവ് അലക്സ്

ചൊവ്വ, 13 ഫെബ്രുവരി 2018 (14:00 IST)

മമ്മൂട്ടിയുടെ പുതിയ ‘പരോള്‍’ പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. വളരെ കര്‍ക്കശക്കാരനായ ഒരു കമ്മ്യൂണിസ്റ്റ്കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 
പരോള്‍ എന്ന ടൈറ്റില്‍ എഴുതിയിരിക്കുന്നതിലുമുണ്ട് പ്രത്യേകത. ജയിലഴികള്‍ക്കുള്ളില്‍ നിന്ന് പേര് പുറത്തേക്ക് വരുന്ന രീതിയിലാണ് ടൈറ്റില്‍.  
 
മലയോര മേഖലയിലെ സാധാരണക്കാരനായ ഒരു കര്‍ഷകനാണ് അലക്സ്. ഭാര്യയും മകനും സഹോദരിയും അടങ്ങുന്നതാണ് അലക്സിന്‍റെ കുടുംബം. നാട്ടിലെ സജീവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ അലക്സിന്‍റെ ജീവിതത്തില്‍ ഒരു ദുരന്തം അരങ്ങേറി. അതിനു ശേഷം അലക്സിന്‍റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സംവിധായകന്‍ ശരത്ത് സന്ദിത്ത് 'പരോള്‍' എന്ന ചിത്രത്തിലുടെ പറയുന്നത്.
 
ഈ സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നു. മിയ സഹോദരിയായെത്തുന്നു. ബാഹുബലിയില്‍ കാലകേയ രാജാവിനെ അവതരിപ്പിച്ച തെലുങ്കുനടന്‍ പ്രഭാകറാണ് പരോളിലെ വില്ലന്‍.
 
സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരോള്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. അജിത് പൂജപ്പുരയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 
 
ബാംഗ്ലൂരിലും കേരളത്തിലുമായി ചിത്രീകരിച്ച പരോള്‍ ഒരു ത്രില്ലര്‍ മൂഡിലുള്ള ഫാമിലി ഡ്രാമയാണ്. ആന്‍റണി ഡിക്രൂസ് നിര്‍മ്മിച്ചിരിക്കുന്ന സിനിമ സെഞ്ച്വറി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. 
 
എസ് ലോകനാഥന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ശരത് ആണ്. സില്‍‌വയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

താൻ എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നസ്രിയ ശ്രമിച്ചിട്ടില്ല: പൃഥ്വിരാജ്

സഹപ്രവർത്തകരായ സ്ത്രീകളോട് പെരുമാറുന്ന കാര്യത്തിലും അവരോടുള്ള സമീപനത്തിലൂടെയും ആരാധകരുടെ ...

news

ജയറാം കാരണം പൊട്ടിക്കരഞ്ഞ മമ്മൂട്ടി!

പുറമേ ദേഷ്യക്കാരനും ജാഡക്കാരനുമാണെന്നൊക്കെ തോന്നുമെങ്കിലും മമ്മൂട്ടിയിൽ ഒരു സാധാരണ ...

news

പ്രണവ് മലയാളത്തിന്റെ ടോം ക്രൂസ്; ആദിയെ പുകഴ്ത്തി യുവനടി

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ...

news

അല്ലു അർജുന്റേയും അർജുൻ കപൂറിന്റേയും മനസ്സ് കീഴടക്കി ഈ അഡാറ് നായിക!

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനമാണ് ഇപ്പോൾ യുട്യൂബിൽ വൈറലായി ...

Widgets Magazine