താൻ എന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നസ്രിയ ശ്രമിച്ചിട്ടില്ല: പൃഥ്വിരാജ്

ചൊവ്വ, 13 ഫെബ്രുവരി 2018 (12:17 IST)

സഹപ്രവർത്തകരായ സ്ത്രീകളോട് പെരുമാറുന്ന കാര്യത്തിലും അവരോടുള്ള സമീപനത്തിലൂടെയും ആരാധകരുടെ കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി ആദ്യം മുതൽക്കേ കൂടെ നിന്നയാളാണ് പൃഥ്വി. ഇപ്പോഴിതാ, തന്നെ ഏറ്റവും അധികം ആകർഷിച്ച നടി ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
 
‘സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. താന്‍ എന്തുകൊണ്ടാണ് ഇണനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപട് ഇഷ്ടം തോന്നിയിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു.
 
ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ ഇക്കാര്യത്തിലും പൃഥ്വിക്ക് വ്യക്തമായ നിലപാടുണ്ട്.ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ല. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.
 
കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും പൃഥി കൂട്ടിച്ചേര്‍ത്തു.
 
ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന കാര്യം കാണാതിരിക്കരുത്. ഇക്കാര്യവും ചര്‍ച്ചയുടെ ഭാഗം ആക്കേണ്ടതുണ്ട്. അബദ്ധധാരണകള്‍ മൂലമാണ് പല കാര്യങ്ങളും ഉയര്‍ന്നു വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജയറാം കാരണം പൊട്ടിക്കരഞ്ഞ മമ്മൂട്ടി!

പുറമേ ദേഷ്യക്കാരനും ജാഡക്കാരനുമാണെന്നൊക്കെ തോന്നുമെങ്കിലും മമ്മൂട്ടിയിൽ ഒരു സാധാരണ ...

news

പ്രണവ് മലയാളത്തിന്റെ ടോം ക്രൂസ്; ആദിയെ പുകഴ്ത്തി യുവനടി

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ...

news

അല്ലു അർജുന്റേയും അർജുൻ കപൂറിന്റേയും മനസ്സ് കീഴടക്കി ഈ അഡാറ് നായിക!

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനമാണ് ഇപ്പോൾ യുട്യൂബിൽ വൈറലായി ...

news

മോഹന്‍ലാലിനൊപ്പം രമ്യാകൃഷ്ണനും ശരത്കുമാറും, ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ തുടങ്ങുന്നു!

വമ്പന്‍ പ്രൊജക്ടുകളുടെ ഒരു നിര തന്നെ മോഹന്‍ലാലിനെ കാത്തിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ...

Widgets Magazine