ബിഗ് ന്യൂസ്! ഒടുവിൽ അത് സംഭവിക്കുന്നു?

മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു!

aparna| Last Modified ഞായര്‍, 7 ജനുവരി 2018 (13:22 IST)
മലയാളികളുടെ പ്രിയതാരമാണ് യൂത്ത്ഐക്കൺ നിവിന്‍ പോളി. ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് നിവിൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റേതായി വമ്പൻ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിലൊന്നാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'.

നിവിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. നിവിനോപ്പം സണ്ണി വെയ്ന്‍ ഉള്‍പ്പടെ വമ്പന്‍ താരങ്ങളും ചിത്രത്തിലുണ്ട്. കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നതാണ് പുതിയ വാർത്ത. ചിത്രത്തില്‍ അഭിനയിക്കാനായി ലാലേട്ടന്‍ സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ .

മോഹൻലാൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഔദ്യോഗികമായി ഉടന്‍ പുറത്തുവിടും എന്നതാണ് റിപ്പോര്‍ട്ട്. ബോബി – സഞ്ജയ്‌ കൂട്ടുകെട്ട് തിരക്കഥയോരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 25കോടിയോളം ചിലവില്‍ ഒരുങ്ങുന്ന ചിത്രം ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മിക്കുന്നത് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :