എന്റെ ടേസ്റ്റ് ഇപ്പോള്‍ അവര്‍ക്കറിയാം, അതുകൊണ്ടുതന്നെ അത്തരം ആവശ്യവുമായി ആരും വിളിക്കാറില്ല; നിത്യ പറയുന്നു

ഞായര്‍, 14 ജനുവരി 2018 (17:13 IST)

nithya menon, malayalam film, malayalam cinema, malayalam movie, നിത്യ മേനോന്‍, മലയാളം

സിനിമാ ഇന്റസ്ട്രികളിലെല്ലാം വ്യക്തമായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ നടിയാണ് നിത്യാ മേനന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിക്കാന്‍ താരത്തിന് കഴിഞ്ഞു. കഥാപാത്രത്തെകുറിച്ചുള്ള തന്റെ നിലപാടുകളും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി. കഴമ്പില്ലാത്ത വേഷങ്ങളുമായി ഇനി തന്നെ സമീപിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് നിത്യ പറഞ്ഞു.
 
ഒരു ചിത്രത്തിലും ഒരിക്കലും മുഴുനീള കഥാപാത്രം വേണമെന്ന് താന്‍ വാശിപിടിച്ചിട്ടില്ല. ചുരുങ്ങിയ സമയത്തിനകം തന്നെ ചെയ്യാവുന്നതിന്റെ പരമാവധി വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ക്കും സിനിമാ നിര്‍മ്മാതാക്കള്‍ക്കുമറിയാം തനിയ്ക്ക് ഏതു തരം വേഷമാണ് യോജിക്കുകയെന്ന്. മാത്രമല്ല കഴമ്പില്ലാത്ത വേഷങ്ങളുമായി  ഇപ്പോള്‍ ആരും തന്നെ സമീപിക്കാറില്ലെന്നും നിത്യ പറഞ്ഞു.
 
വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷ സിനിമയായ പ്രാണയാണ് നിത്യയുടെ റിലീസാകാനുള്ള സിനിമ. ഹിന്ദി , മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെത്തുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള ഒരു മടങ്ങിവരവിനുകൊടിയാണ് താരം തയ്യാറെടുക്കുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം’; ദിലീപ് മനസുതുറക്കുന്നു

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയിലായിരുന്നു ദിലീപ് മനസുതുറന്നത്. നടിയെ ആക്രമിച്ച ...

news

കരിയറിന്റെ കാര്യത്തില്‍ ഹാപ്പിയല്ലെന്ന് മൈഥിലി; അബദ്ധങ്ങള്‍ പറ്റിയത് സിനിമയ്ക്ക് പുറത്ത്

മലയാള സിനിമയിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി നിലവില്‍ വന്ന സംഘടനയും അവര്‍ നടത്തുന്ന ...

news

മമ്മൂട്ടിച്ചിത്രം പരോള്‍ ഉടന്‍, ജയിലറായി മെഗാസ്റ്റാര്‍; ആദ്യലുക്ക് സൂപ്പര്‍ഹിറ്റ്!

മമ്മൂട്ടിയുടെ പുതിയ സിനിമ ‘പരോള്‍’ പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്. ചിത്രത്തിന്‍റെ ...

news

പ്രിയദര്‍ശന് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ സന്തോഷമേയുള്ളൂ!

മൂന്നേ മൂന്നു സിനിമകള്‍. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത് ...

Widgets Magazine