ലിബർട്ടി പോയപ്പോൾ ഇപ്പോൾ പിടിച്ചതിലും വലുതാണോ അളയിൽ ഡോ. ബിജു ചോദിക്കുന്നു

മോഹൻലാൽ ചിത്രം ജനുവരി 26ന് അല്ല റിലീസ്!

aparna shaji| Last Modified ഞായര്‍, 15 ജനുവരി 2017 (14:37 IST)
സമരം അവസാനിച്ചതോടെ പ്രേക്ഷകർ ആകംഷയിലാണ്. ക്രിസ്മസ് മുതൽ അവർ കാത്തിരുന്ന ചിത്രങ്ങളാണ് ഈ മാസം മുതൽ റിലീസ് ചെയ്യുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ കാണാനായി പ്രേക്ഷകര്‍ നാളെണ്ണി കാത്തിരിക്കുകയാണ്. പുതിയ തീരുമാന പ്രകാരം ജനുവരി 19 മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19 നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജനുവരി 26 നും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തീരുമാനിച്ചിരുന്നത്. എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തിന്റെ റിലീസിങ്ങ് ജനുവരി 26 ലേക്ക് മാറ്റിയത് എന്നാരോപിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ജനുവരി 20 നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളിലേക്കെത്തുന്നത് ജനുവരി 26 നാണ് റിലീസ് എന്ന തരത്തില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും നിര്‍മ്മാതാവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

നിർമാതാവിന്റെ അനുമതി ഇല്ലാതെ ഏകപക്ഷീയമായി ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ മാധ്യമങ്ങൾക്കോ ഒരു സിനിമയുടെ റിലീസിംഗ് തീയതി എങ്ങനെയാണ് പ്രഖ്യാപിക്കാൻ കഴിയുന്നതെന്ന് ഡോ. ബിജു ചോദിയ്ക്കുന്നു. ഒരു സിനിമ എപ്പോൾ റിലീസ് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നിർമാതാവ് അല്ലെ. മുന്തിരി വള്ളികളുടെ നിർമാതാവ് 20 ന് റിലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടും ഏകപക്ഷീയമായി അത് കണക്കാക്കാതെ ഡേറ്റ് തീരുമാനിക്കാൻ ആർക്കാണ് അധികാരം. ലിബർട്ടി പോയപ്പോൾ ഇപ്പോൾ പിടിച്ചതിലും വലുതാണോ അളയിൽ എന്ന് ചോദിയ്ക്കുകയാണ് സംവിധായകൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :