സായി പല്ലവിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടുന്നത് മഞ്ജു വാര്യർ ആയിരിക്കും!

നയൻതാരയും മഞ്ജുവും സായി പല്ലവിയെ ഭയക്കണം!

aparna shaji| Last Modified ഞായര്‍, 15 ജനുവരി 2017 (13:26 IST)
സായി പല്ലവി - മലയാളികളുടെയും തമിഴ്നാട്ടുകാരുടെയും സ്വന്തം മലർ. പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച സായി പല്ലവിയെ തേടി പിന്നീട് ഒരു മാത്രമേ മലയാളത്തിൽ നിന്നും എത്തിയുള്ളു - കലി. നിലവിൽ തെലുങ്ക് ചിത്രത്തിലാണ് സായി അഭിനയിക്കുന്നത്.

പ്രതിഫലത്തിന്റെ കാര്യത്തിൽ സൗത്ത് ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത് നയൻതാരയാണ്. എന്നാൽ, നയൻസ് മലയാളത്തിൽ നിന്നും വാങ്ങുന്നത് 35 ലക്ഷമാണ്. മലയാളികളുടെ സ്വന്തം അഹങ്കാരമായ വാങ്ങുന്നത് 50 ലക്ഷം. മഞ്ജു മറ്റ് ഭാഷകളിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. സിനിമയിൽ ഒരുപാട് വർഷം സീനിയർ ആയതിനുശേഷമാണ് മഞ്ജു 50 ലക്ഷം രൂപ വാങ്ങുന്നത് എന്നോർക്കണം.

എന്നാൽ, രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണ്. തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിക്കണമെങ്കിൽ 50 ലക്ഷം വേണമെന്നാണ് താരത്തിന്റെ ഡിമാൻഡ്. വെറും രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തമിഴ് സിനിമാ നടിമാര്‍.

അതും തെലുങ്ക് - തമിഴ് സിനിമയെ സംബന്ധിച്ച് സായി പല്ലവി പുതുമുഖമാണ്. ഇതുവരെ ഒരു സിനിമ പോലും താരത്തിന്റേതായി ഈ രണ്ട് ഭാഷകളിലും റിലീസായിട്ടില്ല. ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസാകും. ഈ സിനിമയ്ക്ക് വേണ്ടി സായി പല്ലവി വാങ്ങിയത് 50 ലക്ഷം രൂപയാണത്രെ. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് ഇത് വളരെ കൂടുതലാണ്.

മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരാണ്. തുടക്കകാരിയായ സായി പല്ലവി മലയാളത്തില്‍ ഇനി എത്ര വാങ്ങും?. സായി പല്ലവിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടുന്നത് മഞ്ജു അടക്കമുള്ള സീനിയർ നായികമാരാണെന്ന് പാപ്പരാസികൾ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :