സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്ക ചോപ്ര തലയടിച്ച് വീണു

മുംബൈ, ശനി, 14 ജനുവരി 2017 (14:47 IST)

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂയോർക്കിൽ ടെലിവിഷൻ ഷോയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. 
 
ക്വാണ്ടിക്കോ ടെലിവിഷൻ ഷോയുടെ സെറ്റിൽ വച്ചായിരുന്നു സംഭവം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിടെ പ്രിയങ്കയുടെ കാൽ വഴുതുകയും തലയടിച്ചു വീഴുകയായിരുന്നു. ഇതേത്തുടർന്നു തലകറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ താരം ഒരാഴ്ചത്തെ വിശ്രമത്തിലാണ്. പരമ്പരയുടെ രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ സംഘം ചിത്രീകരണം തുടരും. 
 
74 ആമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പ്രിയങ്കയ്ക്ക് അപകടം സംഭവിച്ചത്. ചിത്രീകരണത്തിനിടെ അപകടങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ആവശ്യമായ മുൻകരുത‌ലുകൾ സ്വീകരിക്കാത്തതാണ് ഇതിന്റെ പ്രശ്നം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഏഴാമത്തെ വരവ്; ആ യാത്രയിലാണ് പലതും മാറി മറിയുന്നത്!

രഞ്ജിത് സംവിധാനം ചെയ്യുന്ന പത്തൊമ്പാതാമത്തെ ചിത്രമാണ് 'പുത്തൻപണം'. മമ്മൂട്ടി നായകനാകുന്ന ...

news

ആർത്തിക്ക് വേണ്ടി സംസാരിക്കരുത്, സിനിമ കാഴ്ചക്കാരന്‍റേതാണ്; മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഫുൾ സപ്പോർട്ടുണ്ടെന്ന് ദിലീപ്

മലയാള സിനിമയിലെ പുതിയ സംഘടനയെ കുറിച്ച് നടൻ ദിലീപ്. പുതിയസംഘടന എന്ന ലക്ഷ്യത്തില്‍ നിന്ന് ...

news

നീതി ലഭിക്കണം; സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി ചൂഷണത്തിനെതിരെ നടൻ വിജയ്

നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോ‌യ് ആത്മഹത്യ ചെയ്തപ്പോഴാണ് ...

news

ഒടുവിൽ ലിബർട്ടി ബഷീർ മുട്ടുമടക്കി, തിയേറ്റർ സമരം പിൻ‌വലിച്ചു; ദിലീപിന്റേത് ശക്തമായ ഇടപെടൽ, മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് ബഷീർ

സിനിമാ മേഖല നാളുകളായി തുടർന്നുവന്നിരുന്ന പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ ...