Widgets Magazine
Widgets Magazine

ആർത്തിക്ക് വേണ്ടി സംസാരിക്കരുത്, സിനിമ കാഴ്ചക്കാരന്‍റേതാണ്; മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഫുൾ സപ്പോർട്ടുണ്ടെന്ന് ദിലീപ്

കൊച്ചി, ശനി, 14 ജനുവരി 2017 (12:05 IST)

Widgets Magazine

മലയാള സിനിമയിലെ പുതിയ സംഘടനയെ കുറിച്ച് നടൻ ദിലീപ്. പുതിയസംഘടന എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് താരം മാധ്യമങ്ങളോട് വ്യക്തമാക്കി.'' ഇതിനെ ഒരു പുതിയ കൂട്ടായ്മയായി കണ്ടാല്‍ മതി. നല്ല ഉദ്ദേശ്യത്തോടെയാണ് സംഘടന രൂപീകരിക്കുന്നത്. മലയാള സിനിമയുടെ കൂട്ടായ്മയാണിത്. മലയാള സിനിമയുടെ ഭാവി ഇനി ഈ സംഘടനയിലൂടെ മുന്നോട് കൊണ്ട് പോകും''.
 
സമരം നടത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത് കാഴ്ചക്കാരന്‍റേതാണെന്നാണ്. എ ക്ളാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതെ നിന്നതോടെയാണ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായത്. ആരോപണങ്ങളോട് ഒന്നും ചെയ്യാനാകില്ല. ഞാനൊരു നിർമാതാവ് ആണ് ഡിസ്ട്രിബ്യൂട്ടറാണ് തിയറ്റർ ഉടമയാണ്. അതുകൊണ്ട് ഇവരുടെയെല്ലാം വിഷമം എനിയ്ക്ക് മനസ്സിലാകും.
 
പുതിയ സംഘടന സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായിട്ട് മാത്രം കണ്ടാല്‍ മതി. ഫെഡറേഷനിലെ ആളുകളെയും പുതിയ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു. ആരെയെങ്കിലും പൊളിച്ചടുക്കാനോ പ്രതികാരം തീർക്കാനോ വേണ്ടിയല്ല. ഫെഡറേഷനിലെ അംഗങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തിയേറ്റര്‍ അടച്ചിട്ടുള്ള സമരത്തോട് ഒരുകാരണവശാലും യോജിക്കാന്‍ കഴിയില്ല.
 
നമ്മള്‍ സംസാരിക്കുന്നത് ആവശ്യത്തിന് വേണ്ടിയാകണമെന്നും ആര്‍ത്തിക്ക് വേണ്ടിയാകരുതെന്നും ദിലീപ് പറഞ്ഞു. തന്നെ കളളപ്പണക്കാരന്‍ എന്നുവിളിച്ചതിനെ പുച്ഛിച്ചുതളളുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അമ്മയുടെയും ഫെഫ്കയുടെയും സിനിമക്കാരുടെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഫുൾ സപ്പോർട്ട് തനിയ്ക്കുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. തിയേറ്ററുടമകളെ ഉള്‍പ്പെടുത്തി നിര്‍മ്മതാക്കളും വിതരണക്കാരും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ സംഘടനയുടെ ആദ്യ യോഗത്തിന് എത്തിയപ്പോഴായിരുന്നു ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയത്. 
 
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും ദിലീപ് കളളപ്പണക്കാരനാണെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ 
കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നീതി ലഭിക്കണം; സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി ചൂഷണത്തിനെതിരെ നടൻ വിജയ്

നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോ‌യ് ആത്മഹത്യ ചെയ്തപ്പോഴാണ് ...

news

ഒടുവിൽ ലിബർട്ടി ബഷീർ മുട്ടുമടക്കി, തിയേറ്റർ സമരം പിൻ‌വലിച്ചു; ദിലീപിന്റേത് ശക്തമായ ഇടപെടൽ, മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് ബഷീർ

സിനിമാ മേഖല നാളുകളായി തുടർന്നുവന്നിരുന്ന പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ ...

news

ഗോപീ സുന്ദറും അജു വർഗീസും പറഞ്ഞു 'ദിലീപേട്ടാ പൊളി'!

നടന്‍ ദിലീപിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ...

news

ഭയാനകമായ മൗനം തളം കെട്ടി നിൽക്കുന്ന നെഹ്റു കോളേജ്, ഇന്ന് അതെന്റെ ഉറക്കം കെടുത്തുന്നു; അനുഭവം പങ്കുവെച്ച് മാലാ പാർവതി

പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോ‌യ്‌യുടെ ആത്മഹത്യയെ തുടർന്ന് ഉണ്ടായ ...

Widgets Magazine Widgets Magazine Widgets Magazine