ഇപ്പോഴും ഞാൻ അവൾക്കായി കാത്തിരിക്കുകയാണ്; മനസ്സ് തുറന്ന് മോഹൻലാൽ

വെള്ളി, 13 ജൂലൈ 2018 (11:05 IST)

കാത്തിരിപ്പിനൊടുവിൽ ചിത്രം 'നീരാളി' ജൂലായ് 13ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ബോളിവുഡിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നദിയാ മൊയ്തു മോഹന്‍ലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് നദിയ എത്തുന്നത്.
 
ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. കിടിലൻ സസ്‌പെൻസുകളാണ് ചിത്രത്തിൽ ഉടനീളമെന്നും സൂചനകൾ ഉണ്ട്. ട്രെയിലർ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. മോഹന്‍ലാലിന്റെതായി ഈ വര്‍ഷമിറങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും നീരാളിക്കുണ്ട്. ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ വിശേഷങ്ങളുമായി ലാലേട്ടനും നായിക പാർവതി നായരും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
 
ലാലേട്ടന്റെ എറ്റവും പ്രിയപ്പെട്ട നായിക ആരാണെന്ന് ലൈവിനിടെ പാര്‍വതി മോഹൻലാലിനോട് ചോദിച്ചിരുന്നു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടതാണെന്നായിരുന്നു ലാലേട്ടന്‍ നല്‍കിയ മറുപടി. "ഞാന്‍ നൂറിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ചിലര്‍ക്കൊപ്പം അമ്പതില്‍ അധികം തവണയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശോഭനയ്‌ക്കൊപ്പം 54 സിനിമകള്‍ ചെയ്തു. എന്റെ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. ഇനി എറ്റവും മനോഹരിയായ നായിക ആരാണെന്നു ചോദിച്ചാൽ‍, ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണെന്നും ലാലേട്ടന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മുടി മുഴുവൻ മുറിച്ച് പടപൊരുതാനൊരുങ്ങി സൊനാലി; ഈ യുദ്ധത്തിൽ അവർ തനിച്ചല്ല

ബോളിവുഡ് താരസുന്ദരി സൊനാലി ബിന്ദ്രയ്‌ക്ക് ക്യാൻസർ ആണെന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് ...

news

‘ഉജ്ജ്വലമായ അഭിനയം‘ - മമ്മൂട്ടിയുടെ പേരൻപിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് സംവിധായകൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ചിത്രമാണ് പേരൻപ്. ഒരിടവേളയ്ക്ക് ശേഷം ...

news

ഒരു പേരിലെന്തിരിക്കുന്നു?- ‘സജിൻ‘ മമ്മൂട്ടിയായ കഥ!

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ പേരിലാണ് എല്ലാം എന്ന് മറുപടി പറയുന്നവരുണ്ട്. ...

news

കണ്ണുകൾ കഥ പറയും, തൃഷയും വിജയ് സേതുപതിയും; ഹൃദയത്തിലേക്കൊരു ടീസർ

തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന 96 എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സി. പ്രേം കുമാർ ...