തരംഗമായി എഡ്ഡി, തല്ലിനു തല്ല്, ചോരയ്ക്ക് ചോര - മാസായി മാസ്റ്റർ പീസ്
തരംഗമായി എഡ്ഡി, വെറും മാസ് അല്ല മരണമാസ്സ്!
aparna|
Last Updated:
വെള്ളി, 24 നവംബര്‍ 2017 (18:27 IST)
യുട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ. പുറത്തിറങ്ങി പതിനാറ്
മണിക്കൂറുകൾക്കുള്ളിൽ ഏഴ് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ടീസർ കണ്ടത്. ബ്രഹ്മാണ്ഡ സിനിമയ്ക്ക് യോജിച്ച അതിഗംഭീര ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളും ടീസറില്‍ കാണാം.
എന്നാല്‍ ടീസറില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ് എന്ന ‘എഡ്ഡി’യുടെ ഒരൊറ്റ ഡയലോഗ് പോലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. കോളജ് വരാന്തയിലൂടെ സ്റ്റൈലിഷായിട്ടുള്ള എഡ്ഡിയുടെ നടത്തം ഇപ്പോഴേ വൈറലായിക്കഴിഞ്ഞു.
മലയാളത്തിന്റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാസ്റ്റര്‍ പീസ് മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ് ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്റെയടുത്ത് ചെലവാകില്ല.
മാസ്റ്റര്‍ ഓഫ് മാസെന്ന ടാഗ് ലൈന്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന ടീസറിന് സമൂഹമാധ്യമങ്ങളില്‍ ആവേശവരവേല്പാണ് ലഭിക്കുന്നത്. മിനിറ്റുകള്‍ക്കകം തന്നെ ടീസര്‍ സിനിമാലോകവും ഏറ്റെടുത്തു.