ദിലീപിനെ കുടുക്കാൻ സാക്ഷിമൊഴികൾക്കാകില്ല, പക്ഷേ മഞ്ജു പണി കൊടുത്താൽ ആജീവനാന്തം ജയിലിനുള്ളിലാകും!

വെള്ളി, 24 നവം‌ബര്‍ 2017 (09:12 IST)

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ പൂട്ടാൻ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴികൾക്ക് സാധിക്കുമെന്ന് റിപ്പോർട്ട്. ദിലീപിനു പല കാരണങ്ങളാണ് നടിയോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യം മഞ്ജുവിന് അറിയാമെന്നും ഇക്കാര്യങ്ങളെല്ലാം മഞ്ജു കോടതിയിൽ തുറന്നു പറഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ദിലീപ് അഴിക്കുള്ളിൽ ആകുമെന്ന് സൂചന.
 
മഞ്ജു വാര്യരും പൾസർ സുനിയും തന്റെ മൊഴികളിൽ ഉറച്ച് നിന്ന് കേസിലെ ഗൂഢാലോചന തെളിയിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാ‌ട്ടുന്നത്. ദിലീപിനെതിരായി മഞ്ജു കോടതിയിൽ മൊഴി നൽകുമ്പോൾ പ്രതിഭാഗം ഇരുവരുടെയും കുടുംബപ്രശ്നങ്ങളിലേക്ക് തിരിയുമെന്ന് ഉറപ്പാണ്. ഇക്കാര്യവും മഞ്ജു ശ്രദ്ധിക്കേണ്ടതുണ്ട്. 
 
നിലവിൽ ഇതിനകം ദിലീപ് ആറു സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയ ശേഷവും ദിലീപ് മാധ്യമങ്ങളിലൂടെ നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും തന്റെ ഭാഗം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രവര്‍ത്തകരിലൂടെ ശ്രമം നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം, അപകടത്തിനു കാരണം പാളത്തിലുണ്ടായ തകരാർ

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ...

news

വെടിവച്ചു വികസനം നടത്തേണ്ടുന്ന കാര്യം സര്‍ക്കാരിനില്ല: മന്ത്രി സുധാകരന്‍

പൊലീസ് വെടിവയ്പ്പ് നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് ...

news

ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല: നിലപാട് വ്യക്തമാക്കി സ്റ്റൈൽ മന്നൻ

രാഷ്ട്രീയപ്രവേശനം ഉടന്‍ ഇല്ലെന്ന പ്രഖ്യാപനവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. ...

news

ട്രെയിനിന്റെ ബെര്‍ത്തില്‍ പാമ്പ് കയറിക്കൂടി; യുവാവ് ചെയ്തത് - വൈറലാകുന്ന വീഡിയോ

വളരെയേറെ സാഹസികത നിറഞ്ഞ ഒരു സംഭവമാണ് പാമ്പുപിടുത്തം. പിടികൂടാന്‍ അറിയാത്തവര്‍ ആ പണിക്ക് ...

Widgets Magazine