‘പബ്ലിസിറ്റിയുടെ ഭാഗമായാവാം എന്നെ ഇതില്‍ വലിച്ചിടുന്നത്, വിവാദം ഉയര്‍ന്ന സ്ഥിതിക്ക് സിനിമ ഞാന്‍ തീര്‍ച്ചയായും കാണും'; പ്രതികണങ്ങളുമായി നഗ്മ

വെള്ളി, 24 നവം‌ബര്‍ 2017 (10:44 IST)

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ വാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
 
1990കള്‍ക്കും 2000 ത്തിനുമിടയില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്ന് ജൂലിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 
തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയുടെ അരങ്ങേറ്റം ബോളിവുഡിനെ ഇളക്കി മറിച്ച ഒരു നടന്റെ നായികയായിട്ടായിരുന്നുവെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ റായി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം നഗ്മയുടെ ജീവിതമാണോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്.
 
സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ചിത്രത്തിലൂടെയാണ് നഗ്മ ബോളിവുഡില്‍ തുടക്കം കുറിച്ചത്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താലാണ് ആ നടിയാണ് ജൂലി 2 വിന്റെ കേന്ദ്ര കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.
 
ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നതോടെ താരം തന്നെ ഇതിനെ പറ്റി പ്രതികരിക്കുകയുണ്ടായി. സിനിമ വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാവാം ഇത്തരത്തിലൊരു പ്രചാരണമെന്നും താരം വ്യക്തമാക്കി. സിനിമ കാണാതെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് നഗ്മ പറയുന്നു. ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്ന അവസരത്തില്‍ താന്‍ തീര്‍ച്ചയായും ഈ സിനിമ കാണുമെന്നും താരം വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'വിശ്വാസപൂര്‍വ്വം മന്‍സൂറി'നെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍ ; ചിത്രം യൂട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. ...

news

മമ്മൂട്ടിയുടെ എഡ്ഡിയെക്കുറിച്ച് മുകേഷിന്‍റെ മുന്നറിയിപ്പ് - “ആളിത്തിരി പെശകാണ്... സൂക്ഷിച്ചോണം...” - മാസ്റ്റര്‍ പീസ് ടീസര്‍ കാണാം !

മെഗാസ്റ്റാര്‍ നായകനാകുന്ന മാസ് മസാല എന്‍റര്‍ടെയ്നര്‍ ‘മാസ്റ്റര്‍ പീസ്’ ആദ്യ ടീസര്‍ ...

news

18 ദിവസം കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ടീസർ ...

news

മഞ്ജുവിനെക്കുറിച്ചുള്ള ആ രഹസ്യം ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നു!

മലയാളത്തിന്‍റെ അഭിമാനതാരമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍. ...

Widgets Magazine