ട്രെൻഡിങിൽ ഒന്നാമത്, കുതിച്ച് പാഞ്ഞ് ‘ഉണ്ട’; മമ്മൂട്ടിയും ടീമും രണ്ടും കൽപ്പിച്ച്?

Last Modified വെള്ളി, 17 മെയ് 2019 (11:42 IST)
പോലീസ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ മലയാള സിനിമയില്‍ മാസ് ഹീറോ മമ്മൂട്ടിയാണ്. ആര്‍ക്കും മെരുങ്ങാത്ത ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനാണ് കൂട്ടത്തില്‍ തലയെടുപ്പ്. കസബയിലെ രാജന്‍ സക്കരിയയും അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് എബ്രഹാമും ആണ് അടുത്ത കാലത്ത് വന്ന കാക്കിയിട്ട മമ്മൂട്ടി കഥാപാത്രങ്ങൾ.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത എന്ന ചിത്രത്തിലെ മമ്മൂട്ടി മുന്‍പ് കണ്ട അടി ഇടി വെടി പോലീസ് റോളുകളിലൊന്ന് ആണെന്ന് സൂചന നല്‍കുന്നതാണ് ഇന്നലെ പുറത്ത് വന്ന ടീസർ വ്യക്തമാക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസറിന് മികച്ച വരവേല്‍പ്പ്. പുറത്തിറങ്ങി 15 മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് ഏഴു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ടീസര്‍.

ഇലക്ഷന്‍ ജോലിക്ക് പോകുന്നതിനുള്ള പൊലീസ് ടീമിന്റെ തയാറെടുപ്പുകളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മധുരരാജയുടെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന ഈദ് റിലീസ് ആണ്. ജൂണ്‍ എഴിനാണ് ജെമിനി സ്റ്റുഡിയോസിനൊപ്പം മുവീ മാള്‍ നിര്‍മ്മിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാർ.

സജിത് പുരുഷന്‍ ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ടയര്‍ വെടി തീര്‍ന്ന പോലീസ് വാന്‍ ടയര്‍ മാറ്റാനായി ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന പോലീസുകാരുടെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് അനുകരിച്ച് നിരവധി ചിത്രങ്ങള്‍ വന്നിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയാണ് ഉണ്ട.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.