രാജമൌലി കണ്ടാല്‍ ഞെട്ടും, ഇത് ഒരു മമ്മൂട്ടിപ്പടം!

മമ്മൂട്ടി, രാജമൌലി, എം പത്മകുമാര്‍, കനിഹ, Mammootty, S S Rajamauli, M Padmakumar, Kaniha
Last Modified ചൊവ്വ, 14 മെയ് 2019 (16:57 IST)
ഇന്ത്യന്‍ സിനിമയില്‍ കോടികള്‍ ചെലവഴിച്ച് അത്ഭുതകരമായ സെറ്റുകളില്‍ സിനിമ ചിത്രീകരിക്കുന്ന സംവിധായകന്‍ എസ് എസ് രാജമൌലിയാണ്. അദ്ദേഹത്തെപ്പോലും ഞെട്ടിക്കുന്ന തരത്തില്‍ മലയാളത്തില്‍ ഒരു മമ്മൂട്ടിച്ചിത്രം ഒരുങ്ങുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം അതിന്‍റെ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടക്കുന്നു.

ഈ സിനിമയുടെ ക്ലൈമാക്സ് ഉള്‍പ്പടെ ചിത്രീകരിക്കുന്ന പടുകൂറ്റന്‍ സെറ്റ് 18 ഏക്കറിലാണ് തയ്യാറായിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വള്ളുവനാട്ടിലെ ചോരപുരണ്ട ഒരു ഏടിന്‍റെ കഥ പറയുന്ന സിനിമയില്‍ മമ്മൂട്ടി ചാവേറായാണ് അഭിനയിക്കുന്നത്.

മമ്മൂട്ടിയുടെ പോരാട്ട രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ശ്യാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. മധുരരാജയില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചവര്‍ മാമാങ്കത്തിലൂടെ മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് പോരാട്ടങ്ങള്‍ക്കാണ് സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്.

ഒരു വടക്കന്‍ വീരഗാഥയിലും പഴശ്ശിരാജയിലും കണ്ടതിനേക്കാള്‍ വലിയ കാഴ്ചകള്‍ മാമാങ്കത്തില്‍ ദര്‍ശിക്കാം. ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ ഒന്നര മണിക്കൂറോളം മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതായാണ് അറിയുന്നത്.

വളരെ ഇമോഷണലായ ഒരു വാര്‍ മൂവിയായിരിക്കും മാമാങ്കം. മലയാളത്തിലെ ബാഹുബലി എന്ന് ഇതിനോടകം തന്നെ വിശേഷിപ്പിക്കപ്പെട്ട ചിത്രത്തില്‍ കനിഹയാണ് മമ്മൂട്ടിക്ക് നായികയാകുന്നത്. ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :