‘ചെറുതോ വലുതോ ആയിക്കോള്ളട്ടേ, നല്ല സിനിമകൾ വിജയിക്കണം’ - ജോസഫിനും ജോജുവിനും മമ്മൂട്ടിയുടെ വക പ്രശംസ

Last Modified വ്യാഴം, 16 മെയ് 2019 (13:02 IST)
പത്മകുമാർ സംവിധാനം ചെയ്ത ജോശഫ് എന്ന ചിത്രത്തിന്റെ 125ആം ദിവസ ആഘോഷ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ എം എ ഹാളിൽ വെച്ച് നടന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വലുതെന്നോ ചെറുതെന്നോ ഇല്ലാതെ നല്ല സിനിമകൾ എല്ലാം വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

'വിജയങ്ങളെല്ലാം ചെറുതാകുന്ന കാലത്താണ് ഈ വലിയ വിജയമുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ വലിയ വലിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ പറയേണ്ട കാര്യമില്ല. സിനിമ ചെറുതും വലുതുമൊന്നുമില്ല, നല്ലതും ചീത്തയും മാത്രമേ ഉള്ളൂ. തീർച്ചയായും ഈ സിനിമ ഒരു നല്ല സിനിമയായതുകൊണ്ടും അതിന് മേന്മയുള്ളതുകൊണ്ടുമാണ് വിജയിച്ചത്. ജോജും സഹതാരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മ്യൂസിക് ശ്രദ്ധിക്കപ്പെട്ടു. വേറിട്ടൊരു കഥയായിരുന്നു. ഇങ്ങനെ എല്ലാം നന്നാകുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത് '' -മമ്മൂട്ടി പറഞ്ഞു.

'ജോജുവിനെ തുടക്കം മുതല്‍ കാണുന്ന ഒരാളാണ്. ഈ വിജയത്തിനു പിന്നില്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ ഉണ്ട്. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, ഒരു കാര്യം നിങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുകയും അതിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുയും ചെയ്താല്‍ വിജയിക്കാന്‍ സാധിക്കും. ജോജുവിനെതിരേ പ്രവര്‍ത്തിക്കാന്‍ പോലും ആളുകളുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഈ വിജയം. ഇത് പപ്പേട്ടന്റെയും വിജയമാണ്. തിരക്കഥാകൃത്ത് ആലപ്പുഴക്കാരനായതിന്റെ സന്തോഷവുമുണ്ട്. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും വിജയമാണ്. പൂമുത്തോളേ എന്ന ഗാനം ഏറെ ഹൃദ്യമായി. ജോസഫിന്റെ ഭാഗമല്ല, പക്ഷേ, സുഹൃത്ത് ജോജു എന്ന രീതിയില്‍ ഇതെനിക്ക് സന്തോഷത്തിന്റെ ദിവസമാണ് ''-കുഞ്ചോക്കോ ബോബൻ പറഞ്ഞു.

''ജോസഫിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിനു താഴെ പ്രിയാ കുഞ്ചാക്കോ ബോബന്റെ പേരുമുണ്ട്. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കിവെയ്ക്കുന്ന രണ്ടു സ്ഥലങ്ങളായിരുന്നു രണ്ടു പേരും''- രമേഷ് പിഷാരടിയുടെ വാക്കുകളായിരുന്നു ഇത്. ജോജു ജോര്‍ജുമായുള്ള കുഞ്ചോക്കോ ബോബന്റെ അടുപ്പം വിളിച്ചറിയിക്കുന്നതായിരുന്നു ഈ വരികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ ...

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ ...

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്നത് 50,000 വിവാഹമോചന കേസുകള്‍. ഇത് കുട്ടികളെയാണ് കൂടുതല്‍ ...

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ...

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോതമംഗലം കുട്ടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഇളമ്പശ്ശേരി ...

തൃശൂരും പാലക്കാടും വേനല്‍ മഴ

തൃശൂരും പാലക്കാടും വേനല്‍ മഴ
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്