ഉണ്ടയുടെ ടീസർ ഇന്നെത്തും; റിലീസ് ചെയ്യുന്നത് ‘ബിഗ് എംസ്‘ !

Last Modified വ്യാഴം, 16 മെയ് 2019 (11:24 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന്റെ ടീസർ ഇന്നു റിലീസ് ചെയ്യും. വൈകിട്ട് ഏഴു മണിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ റിലീസ് ചെയ്യുക. നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മമ്മൂട്ടിയുടെ വ്യത്യസ്തമായൊരും പൊലീസ് ഭാവമാണ് ‘ഉണ്ട’യിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഛത്തീസ്ഗണ്ഢിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ടീം ആണ് മമ്മൂട്ടിയുടേത്. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമുള്ള ചിത്രമാവും ഉണ്ട. ജിഗര്‍ദണ്ടയില്‍ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ.ആരിയാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :