സിബിഐ ഇനി സംഭവിക്കില്ല, മമ്മൂട്ടിക്ക് താല്‍പ്പര്യമില്ല? !

മമ്മൂട്ടി, സി ബി ഐ, സേതുരാമയ്യര്‍, കെ മധു, എസ് എന്‍ സ്വാമി, Mammootty, CBI, K Madhu, Sethurama Iyer, S N Swami
BIJU| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (20:23 IST)
മമ്മൂട്ടി നായകനായി സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം ഇനി സംഭവിക്കില്ലേ? ഇല്ല എന്നാണ് സൂചനകള്‍. പ്രൊജക്ടിനോട് മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വമിയും അത് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പരമ്പരയിലെ അഞ്ചാം ചിത്രത്തിനായി എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ ആ തിരക്കഥ ഇനി അതേപടി എടുക്കാന്‍ സാധിക്കില്ല. മമ്മൂട്ടി ഇല്ലാത്തതിനാല്‍ ആ തിരക്കഥ പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത. അത്രേ ത്രെഡില്‍ മറ്റ് താരങ്ങളെ വച്ച് ഒരു സിനിമയ്ക്ക് സാധ്യതയുണ്ടോ എന്ന് ചിലപ്പോള്‍ ശ്രമിച്ചേക്കാം. എന്നാല്‍ തിരക്കഥ പൂര്‍ണമായും മാറ്റിയെഴുതേണ്ടിവരും.

വീണ്ടും ഒരു സ്റ്റോറി പറയാം എന്നല്ലാതെ മറ്റ് നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതാണ് മമ്മൂട്ടിയുടെ ത്രില്ല് നഷ്ടപ്പെടുത്തിയതെന്നറിയുന്നു. ആ സമയത്ത് കൂടുതല്‍ പുതുമയേറിയ ഒരു സിനിമയ്ക്ക് ശ്രമിക്കാം എന്നതാണ് മമ്മൂട്ടിയുടെ നിര്‍ദ്ദേശം എന്നാണ് സൂചന.

കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സിനിമയില്‍ മമ്മൂട്ടി തുടര്‍ന്നും അഭിനയിച്ചേക്കും. എന്നാല്‍ അത് സി ബി ഐ ചിത്രം ആയിരിക്കില്ല എന്നാണ് അറിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :