ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടിയും ദുൽഖറും!

വെള്ളി, 7 ഡിസം‌ബര്‍ 2018 (12:53 IST)

മഹാനടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തെലുങ്കിൽ തിളങ്ങാൻ വീണ്ടും താരപുത്രൻ എത്തുന്നു. യാത്ര എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും തെലുങ്കിലേക്ക് എത്തിയതിന് പിന്നാലെയാണ് ദുൽഖറും എത്തുന്നത്.
 
നിലവില്‍ ബോളിവുഡില്‍ അഭിനയിക്കുന്ന സോയ ഫാക്ടറിന് ശേഷം തെലുങ്കില്‍ ഒരു സിനിമയും മലയാളത്തില്‍ രണ്ട് സിനിമയും ഏറ്റെടുത്തിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. 
 
ദുല്‍ഖറിനൊപ്പം നടന്‍ നാനിയും സിനിമയിലുണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രണ്ട് താരങ്ങൾക്ക് പുറമേ ഒരുപാട് താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മ്മിക്കുന്നത്.
 
ദുൽഖറിന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും സൂചനകളുണ്ട്. ബിഗ് ബജറ്റ് ചിത്രമായ യാത്ര റിലീസിനൊരുങ്ങുമ്പോൾ തെലുങ്ക് കീഴടക്കുന്നത് വാപ്പയാണോ മകനാണോ എന്ന് കാത്തിരിക്കേണ്ടിവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവും, ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവര്‍ ഒരു കാലത്ത് ...

news

ഫോട്ടോഗ്രാഫറായി മമ്മൂട്ടി, പോസ് ചെയ്യാൻ മികച്ച താരങ്ങളും!

മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്കയ്‌ക്ക് ഫോട്ടോഗ്രഫിയിൽ ചെറിയൊരു കമ്പം ഉള്ളത് ...

news

‘അനുമോളോട് അസൂയ തോന്നുന്നു, എനിക്കും ഇങ്ങനെ ഒരു ആഗ്രഹമുണ്ട്’; ദുല്‍ഖര്‍ സല്‍മാന്‍

നടി അനുവിന്റെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്ന് ദുല്‍ഖര്‍ ...

news

മത്സരത്തില്‍ ധനുഷ് ഒന്നാമന്‍, മോഹന്‍‌ലല്‍ രണ്ടാമത്; ഏറ്റെടുത്ത് മോളിവുഡും കോളിവുഡും

യൂട്യൂബില്‍ തരംഗമായി ധനുഷ് ചിത്രം മാരിയും ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും. ട്രെന്‍ഡിംഗില്‍ ...

Widgets Magazine