ആരാധകര്‍ക്ക് ആഘോഷിക്കാം - ജോഷിയും മമ്മൂട്ടിയും വീണ്ടും!

വെള്ളി, 7 ഡിസം‌ബര്‍ 2018 (15:28 IST)

മമ്മൂട്ടി, ജോഷി, രണ്‍ജി പണിക്കര്‍, Mammootty, Joshiy, Renji Panicker

മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നതായി സൂചന. ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറിനായാണ് മലയാളത്തിലെ എക്കാലത്തെയും വിജയകൂട്ടുകെട്ട് വീണ്ടും വരുന്നത്. ഈ മാസ് ആക്ഷന്‍ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് രണ്‍ജി പണിക്കര്‍ ആയിരിക്കുമെന്നും സൂചന.
 
ഏറെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജോഷി വീണ്ടും മമ്മൂട്ടിച്ചിത്രവുമായി വരുന്നത്. കേരളത്തിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി പ്ലാന്‍ ചെയ്യുന്നതെന്നാണ് സൂചനകള്‍.
 
ആര്‍ ഡി രാജശേഖറായിരിക്കും ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുക എന്നും അറിയുന്നു. കുറച്ചുനാളായി സംവിധാനരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ജോഷി ഈ മമ്മൂട്ടിച്ചിത്രത്തിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. 
 
‘ദുബായ്’ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ജോഷിയും രണ്‍ജിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘2018 വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം, എന്നാൽ അത് നടന്നില്ല‘; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഓരോ ഭാഷയിലും സിനിമകൾ ചെയ്യുന്ന തിരിക്കിലാണ് കാജൽ അഗർവാൾ. ...

news

ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടിയും ദുൽഖറും!

മഹാനടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തെലുങ്കിൽ തിളങ്ങാൻ വീണ്ടും താരപുത്രൻ എത്തുന്നു. യാത്ര ...

news

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവും, ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവര്‍ ഒരു കാലത്ത് ...

news

ഫോട്ടോഗ്രാഫറായി മമ്മൂട്ടി, പോസ് ചെയ്യാൻ മികച്ച താരങ്ങളും!

മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്കയ്‌ക്ക് ഫോട്ടോഗ്രഫിയിൽ ചെറിയൊരു കമ്പം ഉള്ളത് ...

Widgets Magazine