മമ്മൂട്ടി പറഞ്ഞു, ആ കഥ ഈ രീതിയിൽ പറഞ്ഞെങ്കിൽ ഞാൻ അഭിനയിച്ചേനെ!

മമ്മൂട്ടി പറഞ്ഞു, ആ കഥ ഈ രീതിയിൽ പറഞ്ഞെങ്കിൽ ഞാൻ അഭിനയിച്ചേനെ!

Rijisha M.| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (12:42 IST)
താൻ അഭിനയിച്ച ഒരു സിനിമയിൽ എനിക്ക് ഖേദം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ മുകേഷ്. മഴവിൽ മനോരമയുടെ 'നെവര്‍ ഹാവ് ഐ എവർ' എന്ന മഴവിൽ മനോരമയുടെ പരിപാടിയിലാണ് മുകേഷ് ഇത് തുറന്നുപറഞ്ഞിരിക്കുന്നത്.

'ഞാൻ നായകനായി അഭിനയിച്ച ഒരു പ്രതീക്ഷിച്ചത്രയും വിജയിച്ചില്ല. ആ സമയത്ത് മമ്മൂക്ക എന്നെ കണ്ടിരുന്നു. അദ്ദേഹം മുറിയിലെത്തി കതക് അടച്ച് കുറ്റിയിട്ട് എന്നോട് ചോദിച്ചു നീ എന്തിനാണ് ആ സിനിമയിൽ അഭിനയിച്ചത്? വളരെ മോശം അഭിപ്രായമാണ് എല്ലാവർക്കും. അപ്പോൾ ഞാൻ ചോദിച്ചു ഒരു രണ്ട്, മൂന്ന് മിനുട്ട് തരാമോ എന്ന് ചോദിച്ചു. തരാം എന്ന് അദ്ദേഹം പറഞ്ഞു.

ആ സിനിമയുടെ കഥ സംവിധായകൻ എന്നോട് പറഞ്ഞതുപോലെ ഞാൻ മമ്മൂക്കയോടും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു ഇത് ഇങ്ങനെ പറഞ്ഞതെങ്കിൽ ഞാനും ചെയ്‌തേനെ. അവരുടെ തലയ്‌ക്കകത്ത് കേറി നോക്കാൻ പറ്റില്ലല്ലോ ഇത് എങ്ങനെയാണ് എടുക്കാൻ പോകുന്നത്. അങ്ങനെ എനിക്ക് ദുഃഖം വന്നിട്ടുണ്ട്'- മുകേഷ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :