വരുന്നു... ഒരു ക്ലാസ് പടം, നായകന്‍ - മമ്മൂട്ടി!

ചൊവ്വ, 6 മാര്‍ച്ച് 2018 (10:09 IST)

മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രത്തിലും കാണാന്‍ കഴിഞ്ഞു. തൊണ്ടിമുതലും ദ്രക്സാക്ഷിയും എന്ന ചിത്രത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 
മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാംപുഷ്‌കരന്റെ തിരക്കഥയിലായിരുന്നു ചിത്രം ഒരുങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ശ്യാം പുഷ്കര്‍ തനിച്ചല്ല, മറിച്ച് സുരാജ് വെഞ്ഞാറമൂട് കൂടെ ഇതില്‍ പങ്കാളിയാകുന്നുണ്ട്. സിറ്റി കൌമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഇക്കാര്യം സുരാജ് സ്ഥിരീകരിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ദിലീഷിന്റെ പേരിടാത്ത ചിത്രത്തിലേക്ക് മമ്മൂട്ടി കടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രണവ് മോഹന്‍ലാല്‍ ലക്‍ഷ്യമിടുന്നത് 100 കോടി ക്ലബ്! അഡാറ് ആക്ഷനുമായി ഒരു അടിപൊളി സിനിമ!

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യ സിനിമ ‘ആദി’ വന്‍ ഹിറ്റായതോടെ വമ്പന്‍ സംവിധായകരും ബാനറുകളും ...

news

മമ്മൂട്ടിക്ക് ഇതിലും വലിയൊരു നഷ്ടം വേറെയില്ല!

മഹാഭാരതത്തില്‍ പറയാത്ത കഥയേതാണ് എന്ന് ചോദിക്കുന്നതുപോലെയാണ്, മമ്മൂട്ടി ചെയ്യാത്ത ...

news

ഗ്രേറ്റ്ഫാദര്‍ തമിഴ് റീമേക്കില്‍ വിക്രം? തെലുങ്കില്‍ വെങ്കിടേഷ് തന്നെ!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ...

news

മമ്മൂട്ടിയുടെ സിബിഐ 5, ബജറ്റ് 25 കോടി?

മമ്മൂട്ടി വീണ്ടും സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി അഭിനയിക്കുന്ന ചിത്രം ബിഗ് ബജറ്റില്‍ ...

Widgets Magazine