പ്രണവ് മോഹന്‍ലാല്‍ ലക്‍ഷ്യമിടുന്നത് 100 കോടി ക്ലബ്! അഡാറ് ആക്ഷനുമായി ഒരു അടിപൊളി സിനിമ!

തിങ്കള്‍, 5 മാര്‍ച്ച് 2018 (20:17 IST)

പ്രണവ് മോഹന്‍ലാല്‍, ആദി, രാമലീല, അരുണ്‍ ഗോപി, ടോമിച്ചന്‍, മോഹന്‍ലാല്‍, ആന്‍റണി, Pranav Mohanlal, Aadhi, Ramaleela, Arun Gopy, Tomichan, Mohanlal, Antony

പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യ സിനിമ ‘ആദി’ വന്‍ ഹിറ്റായതോടെ വമ്പന്‍ സംവിധായകരും ബാനറുകളും യുവതാരത്തിന്‍റെ ഡേറ്റിനായി ക്യൂ ആണ്. എന്നാല്‍ മനസിന് ഇഷ്ടപ്പെടുന്ന പ്രൊജക്ടുകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് പ്രണവ് തീരുമാനമെടുത്തിട്ടുള്ളതിനാല്‍ പല തിരക്കഥകളും റിജക്ട് ആവുകയാണ്.
 
ഇപ്പോള്‍ ‘രാമലീല’യുടെ സംവിധായകന്‍ അരുണ്‍ ഗോപി സംസാരിച്ച ഒരു സബ്‌ജക്‍ട് പ്രണവിന് ഇഷ്ടപ്പെട്ടിരിക്കുകയാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് ഹോളിവുഡ് നിലവാരമുള്ള ഒരു ആക്ഷന്‍ ത്രില്ലറിനാണ് അരുണ്‍ ഗോപി ശ്രമിക്കുന്നത്. കഥ കേട്ട് പ്രണവ് ത്രില്ലടിക്കുകയും ഗ്രീന്‍ സിഗ്നല്‍ നല്‍കുകയും ചെയ്തു.
 
അരുണ്‍ ഗോപി തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുകയും ചെയ്യുന്നത്. ‘ആദി’യില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കാഴ്ചവച്ച പ്രണവിന് അതിനേക്കാള്‍ മികച്ച ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്‍പ്പെടുന്ന ഒരു തിരക്കഥയാണ് അരുണ്‍ ഗോപി തയ്യാറാക്കിയിരിക്കുന്നത്. 
 
അരുണ്‍ ഗോപിയുടെ ആദ്യചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമയാണ്. പ്രണവിനെ നായകനാക്കി ചെയ്യുന്ന ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന വിധം ഒരുക്കാനാണ് അരുണ്‍ ഗോപിയുടെ പ്ലാന്‍. പുലിമുരുകനും രാമലീലയുമെടുത്ത് മലയാളികളെ വിസ്മയിപ്പിച്ച ടോമിച്ചന്‍ മുളകുപാടം തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത് എന്നത് പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിക്ക് ഇതിലും വലിയൊരു നഷ്ടം വേറെയില്ല!

മഹാഭാരതത്തില്‍ പറയാത്ത കഥയേതാണ് എന്ന് ചോദിക്കുന്നതുപോലെയാണ്, മമ്മൂട്ടി ചെയ്യാത്ത ...

news

ഗ്രേറ്റ്ഫാദര്‍ തമിഴ് റീമേക്കില്‍ വിക്രം? തെലുങ്കില്‍ വെങ്കിടേഷ് തന്നെ!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ...

news

മമ്മൂട്ടിയുടെ സിബിഐ 5, ബജറ്റ് 25 കോടി?

മമ്മൂട്ടി വീണ്ടും സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി അഭിനയിക്കുന്ന ചിത്രം ബിഗ് ബജറ്റില്‍ ...

news

മമ്മൂട്ടിയെ പുകഴ്ത്തിയ രൂപേഷിന് കുത്തിത്തിരുപ്പുകാരോട് പറയാനുള്ളത്...

സ്ഫടികത്തിലെ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടാണ് രൂപേഷ് പീതാംബരൻ ...

Widgets Magazine