മണികിലുക്കമില്ലാത്ത രണ്ടു വര്‍ഷം, മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല

മണിനാദം നിലച്ചിട്ട് രണ്ട് വര്‍ഷം!

aparna| Last Updated: ചൊവ്വ, 6 മാര്‍ച്ച് 2018 (14:18 IST)
മലയാളികളുടെ പ്രീയ‌പ്പെട്ട കലാഭവൻ മണി മരിച്ചി‌ട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ക്രത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ച് 6ന് ആയിരുന്നു മലയാളികളുടെ സ്വന്തമായിരുന്ന മണി മരണപ്പെടുന്നത്.

കേരളത്തിലെ ജനഹൃദയത്തിലായിരുന്നു എന്നും മണിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ മണിയുടെ പെട്ടന്നുള്ള മരണം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നപോലെ ആരാധകര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

അതോടോപ്പം, മണിയുടെ രണ്ടാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് കലാഭവന്‍ മണി അനുസ്മരണം സംഘടിപ്പിച്ചിരിക്കുകയാണ് ചാലക്കുടിക്കാര്‍. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചിൻ കലാഭവനിൽ മണിക്കൊപ്പം പ്രവർത്തിച്ച മിമിക്രി കലാകാരന്മാരെയും നാടൻപാട്ട് രംഗത്ത് മണിക്കൊപ്പം പ്രവർത്തിച്ച നാടൻപാട്ട് കലാകാരന്മാരെയും ആദരിക്കും.

അഭിനയം, ആലാപനം, സംഗീത സംവിധാനം. രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. മലയാള സിനിമയിലെ ഓള്‍‌റൌണ്ടര്‍ ആയിരുന്നു മണിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല.

രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി വിവിധ ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു.

നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :