വിമാനത്തില്‍ അശ്ലീല പ്രദർശനവും പോണ്‍ സിനിമ കാണലും; ഒടുവില്‍ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമവും - യുവാവ് അറസ്‌റ്റില്‍

ക്വാലലംപുർ, തിങ്കള്‍, 5 മാര്‍ച്ച് 2018 (16:03 IST)

Widgets Magazine
  passenger , arrested , strippingnaked , porn cinema , police , Air hostess , അശ്ലീല പ്രദർശനം , വിമാനം , പോണ്‍ സിനിമ , എയര്‍ ഹോസ്‌റ്റസ് , യുവാവ്

വിമാനത്തിൽ അശ്ലീല പ്രദർശനം നടത്തിയതിന് പിന്നാലെ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ഇരുപതുകാരൻ അറസ്‌റ്റില്‍. ശനിയാഴ്ച ക്വാലലംപുരിൽനിന്നു ബംഗ്ലദേശിലേക്ക് പറന്നുയര്‍ന്ന മലിൻഡോ എയർ വിമാനത്തിലായിരുന്നു സംഭവം.

വിമാനം പറന്നുയർന്നതിനു പിന്നാലെ യുവാവ് അശ്ലീല പ്രദർശനം ആരംഭിച്ചു. വസ്ത്രങ്ങൾ അഴിച്ച ശേഷം ലാപ്‌ടോപ്പില്‍ പോണ്‍ സിനിമകള്‍ കണ്ടിരുന്ന യുവാവിനോട് മാന്യമായി പെരുമാറണമെന്ന് വിമാനത്തിലെ ജോലിക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ദേശം അംഗീകരിച്ച യുവാവ് അശ്ലീല സിനിമകൾ കാണുന്നത് അവസാനിപ്പിക്കുകയും വസ്‌ത്രം ധരിക്കുകയും ചെയ്‌തു.

ഇതിനു ശേഷം യുവാവ് വിമാനത്തിലെ വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും കെട്ടിപ്പിടിക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തു. ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി കൈകൾ തുണികൊണ്ടു കെട്ടിവച്ചു.

വിമാനം ധാക്കയില്‍ എത്തിയതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. എന്നാല്‍, ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ വിമാനക്കമ്പനി തയ്യാറായില്ല. പക്ഷേ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ ഒരു യുവാവിനെ അറസ്‌റ്റ് ചെയ്‌തതായി കമ്പനി അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി; വീടുകളും ഓഫീസുകളും തകര്‍ത്തു - ശനിയാഴ്ച മാത്രം 200ലധികം ആക്രമണം

ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം ...

news

കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണോ ?; മുഖ്യമന്ത്രിക്കെതിരെ കാനം രംഗത്ത്

കൊടി നാട്ടിയുള്ള സമരം അനാവശ്യമാണെന്നും കണ്ണിൽ കാണുന്നിടത്തൊക്കെ കൊണ്ടുപോയി ...

news

അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി

അവിഹിതബന്ധം ഭര്‍ത്താവിനോട് പറയുമെന്ന ഭയത്തില്‍ നാലുവയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് ...

news

മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു; നിര്‍ദേശം നല്‍കിയ മന്ത്രവാദിയും അറസ്‌റ്റില്‍

മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ...

Widgets Magazine