ഇത് ചരിത്രം; ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു!

ബുധന്‍, 7 മാര്‍ച്ച് 2018 (12:18 IST)

Widgets Magazine

ഷാജി പാപ്പന്‍, ഈ പേര് തന്നെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം‌പിരിച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ആട്. എന്നാല്‍, ചിത്രം ടൊ‌റെന്റില്‍ ഇറങ്ങിയതോടെ ഹിറ്റാവുകയും സിനിമയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. 
 
ഇതോടെയാണ് സംവിധായകന്‍ മിധുന്‍ മാനുവല്‍ തോമസ് ആടിന് ഒരു രണ്ടാംഭാഗം ഇറക്കിയാലോ എന്ന് ചിന്തിച്ചത്. അങ്ങനെ ആട് 2 റിലീസ് ആയി. ആദ്യഭാഗം പരാജയപ്പെടുത്തിയ പ്രേക്ഷകര്‍ തന്നെ രണ്ടാം ഭാഗത്തെ ഹിറ്റാക്കി മാറ്റി. ഇപ്പോഴിതാ, ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
 
തിയേറ്ററുകളില്‍ പരാജയ്പ്പെട്ട ആട് (ഒന്നാം ഭാഗം) തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. കേരളത്തിലെ 50 ലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 16ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ഒരാഴ്ച്ചത്തേയ്ക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.  Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആട് സിനിമ മിധുന്‍ മാ‌നു‌വല്‍ തോമസ് ഷാജി പാപ്പന്‍ ജയസൂര്യ Aadu Aadu 2 Cinema Jayasurya Shaji Pappan

Widgets Magazine

സിനിമ

news

സമൂഹമനസാക്ഷിക്ക് നേരേ ചോദ്യങ്ങളുയര്‍ത്തി സലിം പി ചാക്കോയുടെ സിനിമ - The Trend #TRENDINGNOW

സലിം പി ചാക്കോ സംവിധാനം ചെയ്യുന്ന The Trend #TRENDINGNOW എന്ന ഷോര്‍ട്ട് ഫിലിമിന്റെ ...

news

അലക്സ് പരോളിനിറങ്ങിയാല്‍ ഡെറിക് എബ്രഹാം ചാര്‍ജെടു‌ക്കും!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

ഹൊറര്‍ സിനിമകളുടെ തമ്പുരാട്ടി - നയന്‍‌താര!

തമിഴ് സിനിമയില്‍ ഹൊറര്‍ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ സംവിധായകരുടെ മനസ്സില്‍ ആദ്യം വരിക ...

news

വരുന്നു... ഒരു ക്ലാസ് പടം, നായകന്‍ - മമ്മൂട്ടി!

മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ ...

Widgets Magazine