മാസ്റ്റര്‍പീസ് ഒരു തുടക്കം മാത്രം, മമ്മൂട്ടിയുടെ ‘പൂരം’ വരാനിരിക്കുന്നതേ ഉള്ളു!

പൂരത്തിന് കൊടിയേറാന്‍ ഇനി അധികം നാളില്ല!

അപര്‍ണ| Last Updated: തിങ്കള്‍, 12 മാര്‍ച്ച് 2018 (14:30 IST)
മമ്മൂട്ടി പരാജയത്തിന്‍റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്‍റെ വെള്ളിത്തിളക്കത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന വര്‍ഷമാണ് 2018. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റായതും ഇതിന്റെ തുടക്കമാണ്. എന്തുകൊണ്ടും നല്ല സമയമാണ് അദ്ദേഹത്തിനുള്ളത്.

അതുകൊണ്ടുതന്നെ ചെയ്യുന്ന സിനിമകളെല്ലാം തന്നെ മികച്ച വിജയത്തിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്. മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടായ ‘പരോള്‍’ ബോക്സോഫീസില്‍ വിജയം കുറിക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം. ആ ചിത്രത്തിന്റെ സംവിധായകനും ഇത് നല്ല വര്‍ഷമാണ്.

അതുകൊണ്ടുതന്നെ നല്ല സമയത്ത് നില്‍ക്കുന്ന സംവിധായകന്‍റെയും നായകതാരത്തിന്‍റെയും ബലത്തില്‍ പരോള്‍ ജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതിനുശേഷം വരുന്ന മാമാങ്കവും ഹിറ്റാകും. തന്ത്രജ്ഞര്‍ വിജയികളാകും. ഒരു പ്രൊഡക്‍ട് എങ്ങനെ വില്‍ക്കണമെന്ന് അറിയുന്നവര്‍ക്ക് ബിസിനസ് വഴങ്ങും. ഈ പറഞ്ഞവരെല്ലാം തങ്ങളുടെ കലാസൃഷ്ടി എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്ന് അറിവുള്ളവരാണ്. അതുകൊണ്ട് തന്നെ 100 കോടി ക്ലബ് എന്നത് മമ്മൂട്ടി വിദൂരമല്ല.

മാമാങ്കമോ പരോളോ അതുമല്ലെങ്കില്‍ ബിലാലോ മമ്മൂട്ടിക്ക് ആ സ്വപ്നം സാധ്യമാക്കാന്‍ കഴിയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :