ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു

തിങ്കള്‍, 8 ജനുവരി 2018 (16:37 IST)

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരപ്രവേശനമാണ് പ്രണവ് മോഹൻലാലിന്റേത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ഉടൻ തിയേറ്ററുകളിൽ എത്തും. ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖർ സൽമാനെ ആണെന്ന് നടൻ സിജോയ് വർഗീസ് പറയുന്നു.
 
'ആദിയിലെ സ്റ്റണ്ട് സീനുകളൊക്കെ പ്രണവ് ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തത്. അത് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ബാംഗ്‌ളൂര്‍ ഡെയ്‌സില്‍ ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ചെയ്ത ദുല്‍ഖര്‍ സല്‍മാനെയാണ്.’ - സിജോയ് പറയുന്നു.
 
ദുല്‍ഖര്‍ സൽമാൻ ചെയ്ത ചാർലിയെന്ന കഥാപാത്രത്തിന്റെ സ്വഭാവമാണ് ജീവിതത്തിൽ പ്രണവിനെന്നും അദ്ദേഹം പറയുന്നു. യാത്രകളോടും സംഗീതത്തിനോടും പുസ്തകങ്ങളോടും പ്രണവിനു അടങ്ങാത്ത താൽപ്പര്യം ആണ്. ശരിയ്ക്കും പ്രണവ് ഒരു റിയല്‍ ലൈഫ് ചാര്‍ലി തന്നെയാണെന്ന് സിജോയ് പറയുന്നു.ജീത്തു ജോസഫ് ചിത്രം ആദിയില്‍ പ്രണവിനൊപ്പം സിജോയ് അഭിനയിക്കുന്നുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരപ്രവേശനമാണ് പ്രണവ് മോഹൻലാലിന്റേത്. ജീത്തു ജോസഫ് ...

news

അരുന്ധതിയേയും പിന്നിലാക്കും ഭാഗമതി - പ്രണയവും പ്രതികാരവുമായി അനുഷ്ക

അരുദ്ധതിയ്ക്കും, രുദ്രമാദേവിയ്ക്കും, ദേവസേനയ്ക്കും ശേഷം മറ്റൊരു സ്ത്രീപോരാളിയുടെ കഥയുമായി ...

news

വിക്രത്തിന്‍റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്‍ണന്‍ വിക്രം കൊണ്ടുപോയി!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ...

news

വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!

പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കർണൻ. എന്നാൽ, ആർ എസ് വിമൽ ...

Widgets Magazine