താൻ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ആരാധകൻ എന്ന് ഇർഫാൻ ഖാൻ , പക്ഷേ...സിന്ദാബാദ് വിളിച്ചത് മമ്മൂട്ടിക്ക് മാത്രം ! അതെന്തേ?

ഫ്ലവേഴ്സ് ടി വി ദുബായിൽ വെച്ച് സംഘടിപ്പിച്ച ഇന്ത്യൻ അവാർഡ് നിശയിൽ ബോളിവുഡ് താരം ഇർഫാൻ ഖാൻ തന്റെ ആരാധന ആരോടാണെന്ന് വ്യക്തമാക്കി. മറ്റാരോടുമല്ല, മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയോടും മോഹൻലാലിനോടും. എന്നാൽ ആരാധന ഇരുവരോടുമാണെങ്കിലും താരം സിന്ദാബാദ് വിളിച്

aparna shaji| Last Modified തിങ്കള്‍, 9 മെയ് 2016 (18:05 IST)
ഫ്ലവേഴ്സ് ടി വി ദുബായിൽ വെച്ച് സംഘടിപ്പിച്ച ഇന്ത്യൻ അവാർഡ് നിശയിൽ ബോളിവുഡ് താരം തന്റെ ആരാധന ആരോടാണെന്ന് വ്യക്തമാക്കി. മറ്റാരോടുമല്ല, മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയോടും മോഹൻലാലിനോടും. എന്നാൽ ആരാധന ഇരുവരോടുമാണെങ്കിലും താരം സിന്ദാബാദ് വിളിച്ചത് മമ്മൂട്ടിക്ക് മാത്രം.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ അവാർഡ് നിശക്ക് വേദിയൊരുക്കിയത്. അവാർഡ് ചടങ്ങിൽ പുരസ്കാരം നൽകവെ ആങ്കർ രഞ്ജിനി ഹരിദാസ് ഇര്‍ഫാന്‍ ഖാനെ വേദിയിൽ വെച്ച്
മലയാളം പഠിപ്പിക്കുന്നുണ്ട്. മെയ് 13, 14 തിയേതികളിലാണ് അവാര്‍ഡ് ചടങ്ങ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത്. അതിന് മുമ്പായി ചാനല്‍ പുറത്ത് വിട്ട പ്രമൊയിലാണ് രസകരമായ സംഭവം കാണിക്കുന്നത്.

ബോളിവുഡില്‍ നിന്ന് ഇര്‍ഫാന്‍ ഖാനും കരീന കപൂറുമാണ് അതിഥികളായി എത്തിയത്. ഇവരെ കൂടാതെ കാജൽ അഗർവാൾ, പ്രിയ മണി, മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം തുടങ്ങിയ താര നിശ അണിനിരന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :