അമ്മയുടെ സ്നേഹം മറ്റാർക്കും നൽകാൻ കഴിയില്ല; ഹ്രസ്വ ചിത്രം 'അമ്മ' ശ്രദ്ദേയമാകുന്നു

യൂണിവേഴ്‌സല്‍ ഡ്രീം പ്രൊഡക്ഷന്‍സ് തയ്യാറാക്കിയ 'അമ്മ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. മാതൃദിനത്തിൽ വലിയൊരു സന്ദേശമെന്ന രീതിയിൽ മാതൃത്വത്തിന്റെ മഹത്വം വ്യക്തമാക്കുകയാണ് ചിത്രം. മൂന്ന് മിനുട്ടും മുപ്പത് സെക്കൻഡും ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ ഒ

aparna shaji| Last Modified തിങ്കള്‍, 9 മെയ് 2016 (10:10 IST)
യൂണിവേഴ്‌സല്‍ ഡ്രീം പ്രൊഡക്ഷന്‍സ് തയ്യാറാക്കിയ 'അമ്മ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ദേയമാകുന്നു. മാതൃദിനത്തിൽ വലിയൊരു സന്ദേശമെന്ന രീതിയിൽ മാതൃത്വത്തിന്റെ മഹത്വം വ്യക്തമാക്കുകയാണ് ചിത്രം. മൂന്ന് മിനുട്ടും മുപ്പത് സെക്കൻഡും ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് കഥാപാത്രങ്ങൾ.

ചില കാരണങ്ങളാൽ സ്വന്തം കുഞ്ഞിനെ ദൈവസന്നിധിയിൽ ഉപേക്ഷിക്കാൻ തയ്യാറാകുന്ന അമ്മ. എന്നാൽ മറ്റാരോ ഉപേക്ഷിച്ച ഒരു കുഞ്ഞിനെ കാണുന്ന സ്ത്രീ സ്വന്തം കുഞ്ഞിനേയും വഴിയില്‍ നിന്നും കിട്ടിയ കുഞ്ഞിനേയുമായി വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നു.

ഉനൈസ് മുഹമ്മദ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിൽ
ശ്രുതി കാര്‍ത്തികയാണ് വേഷത്തിലെത്തുന്നത്. അമ്മയുടെ സ്നേഹം മറ്റാർക്കും നൽകാൻ കഴിയില്ല എന്ന സന്ദേശവും ചിത്രം നൽകുന്നുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :