ഇച്ഛാശക്തിയും ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളാനുള്ള മനസ്സ് എന്‍ ഡി എന്‍ സ്ഥാനാര്‍ഥികള്‍ക്കുണ്ട്, രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇപ്പോഴില്ല; ജയറാം

നിയമസഭാ തെരഞ്ഞെടുപ്പിന് കൊഴുപ്പ് കൂട്ടാന്‍ നടന്‍ ജയറാം പ്രചരണ വേദിയിലേക്ക്. പ്രചരണത്തിന് വന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തല്‍ക്കാലമില്ല എന്നും താരം യോഗത്തില്‍ വ്യക്തമാക്കി. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി വി ഗോപകുമാറിന

കരുമാല്ലൂര്| aparna shaji| Last Modified ഞായര്‍, 8 മെയ് 2016 (12:32 IST)
നിയമസഭാ തെരഞ്ഞെടുപ്പിന് കൊഴുപ്പ് കൂട്ടാന്‍ നടന്‍ ജയറാം പ്രചരണ വേദിയിലേക്ക്. പ്രചരണത്തിന് വന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തല്‍ക്കാലമില്ല എന്നും താരം യോഗത്തില്‍ വ്യക്തമാക്കി. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി വി ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ജയറാം എത്തിയത്.

നടി കവിയൂര്‍ പൊന്നമ്മയുടെ സാന്നിധ്യത്തില്‍ ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു. പെണ്‍‌കുട്ടികളുടെ താലപൊലിയുടേയും യുവാക്കളുടെ ബൈക്ക് റാലിയുടെയും അകമ്പടിയോടെയായിരുന്നു ജയറാം യോഗത്തില്‍ പങ്കെടുത്തത്. പ്രചരണത്തിനായി വേദിയില്‍ എത്തിയ താരത്തെ ഗംഭീര വരവേല്‍പ്പാണ് ഗ്രാമം നല്‍കിയത്.

ജനങ്ങളുടെ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും ചിലവിടാന്‍ കഴിയുന്ന സാഹചര്യത്തില്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുകയുള്ളു, ഇപ്പോള്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ല എന്നും താരം വ്യക്തമാക്കി. ഭാരതീയ സംസ്കാരം എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കനുള്ള യോഗ്യത ഉള്ളൂ. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് അതിനു കഴിയും എന്നും അദ്ദേഹം ഉദ്ഘാടന വേദിയില്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :